"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

ഇന്നലെ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാമിനെ മൂന്നിനെതിരെ ആറ് ഗോളുകൾക്കാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. ഇതോടെ പ്രീമിയർ ലീഗിൽ ബഹുദൂരം മുന്നിലേക്ക് ഉയർന്നിരിക്കുകയാണ് ലിവർപൂൾ. 16 മത്സരങ്ങളിൽ നിന്നായി 12 വിജയങ്ങളും 3 സമനിലയും, 1 തോൽവിയും എന്ന നിലയിൽ 39 പോയിന്റുകളാണ് ടീം നേടിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ചെൽസി അടുത്ത മത്സരം കൂടെ വിജയിച്ചാലും അവർ രണ്ടാം സ്ഥാനത്ത് തന്നെ നിലകൊള്ളും.

മത്സരത്തിൽ പൂർണ ആധിപത്യത്തിൽ നിന്നത് ലിവർപൂൾ തന്നെയാണ്. 52 ശതമാനവും പൊസിഷൻ അവരുടെ കൈയിൽ ആയിരുന്നു. ലിവർപൂളിന് വേണ്ടി മുഹമ്മദ് സാലയും, ലൂയിസ് ഡയസും രണ്ട് ഗോളുകൾ നേടി. അലക്സിസ് മാക്, ഡൊമനിക് എന്നിവർ ഓരോ ഗോളുകൾ വീതവും നേടി.

എന്നാൽ ടോട്ടൻഹാം തിരിച്ച് മൂന്നു ഗോളുകൾ അടിച്ചത് ലിവർപൂൾ താരങ്ങളെ സംബന്ധിച്ച് നിരാശ നൽകുന്ന കാര്യമാണ്. ഡിഫൻസ് മികച്ച പ്രകടനം കാഴ്ച വെച്ചില്ല എന്നാണ് മുഹമ്മദ് സലാ പറയുന്നത്.

May be an image of text

മുഹമ്മദ് സലാ പറയുന്നത് ഇങ്ങനെ:

” ഞാൻ എപ്പോഴും കഠിനാധ്വാനം ചെയ്യും. ഇന്നത്തെ മത്സരം വിജയിക്കാനായതിൽ സന്തോഷം. അറ്റാക്കിങ്ങിൽ ഞങ്ങൾ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്‌ച വെക്കുന്നത് എന്നാൽ ഡിഫൻസിൽ അത്തരം ഒരു പ്രകടനം കാണാൻ സാധിക്കുന്നില്ല. മൂന്നു ഗോളുകൾ വിട്ടു കൊടുക്കുക എന്ന് പറയുന്നത് പ്രയാസമാണ്” മുഹമ്മദ് സലാ പറഞ്ഞു.