നാണമില്ലാതെ നുണകള്‍ പറഞ്ഞു കൊണ്ടിരിക്കുന്നു ; ബാഴ്‌സിലോണയ്ക്കും പരിശീലകനും എതിരേ ഫ്രഞ്ച് സൂപ്പര്‍ താരം

ടീമില്‍ തുടരുകയോ ക്ലബ്ബ് വിടുകയോ ചെയ്യണമെന്ന്് അന്ത്യശാസനത്തില്‍ ബാഴ്‌സിലോണയ്ക്കും പരിശീലകന്‍ സാവിയ്ക്കും എതിരേ ഫ്രഞ്ച് സൂപ്പര്‍താരം ഒസുമാനേ ഡെംബലേ. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം മറുപടി നല്‍കിയത്. നാണവുമില്ലാതെ ആളുകള്‍ നുണകള്‍ പറഞ്ഞു കൊണ്ടിരിക്കുന്നവര്‍ക്ക് എതിരേ ഇനി താനും മറുപടി പറഞ്ഞുകൊണ്ടിരിക്കുമെന്ന് താരം പറഞ്ഞു

അത്ലറ്റിക് ബില്‍ബാവോക്കെതിരെ നടന്ന കോപ്പ ഡെല്‍ റേ മത്സരത്തിനുള്ള സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കപ്പെട്ട ഡെംബലെ കരാര്‍ പുതുക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ ഉടന്‍ ക്ലബ് വിടണമെന്ന ബാഴ്സലോണ സ്‌പോര്‍ട്ടിങ് ഡയറക്റ്ററുടെ പ്രസ്താവന. എന്നാല്‍ തനിക്ക് മറ്റുള്ളവരെ വഞ്ചിച്ചോ ബ്‌ളാക്ക്‌മെയില്‍ ചെയ്‌തോ ശീലമില്ലെന്നും കരാര്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഏജന്റാണത് കൈകാര്യം ചെയ്യുന്നതെന്നും താരം പറഞ്ഞു. തന്റെ ജോലി കളിക്കുക , സഹതാരങ്ങളുമായും മറ്റംഗങ്ങളുമായി സന്തോഷത്തിന്റെ നിമിഷങ്ങള്‍ പങ്കിടുക എന്നതാണ്. അതിലുപരിയായി വിജയമെന്ന നിര്‍ണായകമായ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.’ ഡെംബലെ പ്രസ്താവനയില്‍ പറഞ്ഞു.

പരിശിലകന്‍ സാവിയെയും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. കോവിഡ് ബാധിതനായ ശേഷം പരിശീലനം നടത്തുന്നതിന് മുമ്പായി കളിക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് സാവിക്കെതിരേ നടത്തിയിരിക്കുന്ന വിമര്‍ശനം. ‘ഇരുപത്തിനാലു വയസുള്ള എനിക്ക് എല്ലാവരെയും പോലെ കുറവുകളും കുറ്റങ്ങളുമുണ്ട്. വിഷമകരമായ നിമിഷങ്ങളിലും പരിക്കുകളിലും ഞാന്‍ ജീവിച്ചു. കോവിഡ് എന്നെ ബാധിച്ചതിനു ശേഷം ഒരു ചെറിയ പരിശീലനവും കൂടാതെ മിസ്റ്റര്‍ എന്നോട് കളിക്കാന്‍ ആവശ്യപ്പെട്ടു. ഞാനത് എല്ലായിപ്പോഴത്തെയും പോലെ പരാതിപ്പെടാതെ അനുസരിച്ചു.’ താരം പറഞ്ഞു.

Read more

കരാര്‍ പുതുക്കാന്‍ താരം തയ്യാറായില്ലെങ്കില്‍ ഡംബലെക്ക് ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ക്ലബ് വിടാമെന്നായിരുന്നു നേരത്തേ സാവി പറഞ്ഞിരുന്നത്. എല്ലായ്‌പ്പോഴും ബഞ്ചില്‍ ഇരുത്തുന്നതാണ് താരം കരാര്‍ പുതുക്കാതിരുന്നതെന്നാണ് ഏജന്റിന്റെ പ്രതികരണം. ഏറെനാളായി ഡംബെലെയും ബാഴ്സലോണയും തമ്മിലുള്ള കരാര്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇതുവരെയും ഡംബലെ കരാര്‍ പുതുക്കാനോ അല്ലെങ്കില്‍ ക്ലബ് വിടാനോ ഉള്ള തീരുമാനത്തില്‍ എത്തിയിട്ടില്ല. രണ്ട് തവണ അന്ത്യശാസനം നല്‍കിയിട്ടും മുഖവിലക്കെടുത്തിട്ടില്ല.