ബാഴ്സലോണയ്ക്കെതിരായ കോപ്പ ഡെൽ റേ ഫസ്റ്റ് ലെഗ് സെമിയിൽ ഡാനി കാർവാജലിന്റെ മോശം പ്രകടനത്തിന് റയൽ മാഡ്രിഡ് ആരാധകർ കലിപ്പിലാണ്. സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിനാണ് തോൽവിയെറ്റ് വാങ്ങിയത്.
ആദ്യ പകുതിയിൽ എഡർ മിലിറ്റാവോയുടെ സെൽഫ് ഗോളാണ് മത്സരത്തിന്റെ വിധിയെഴുതിയത്. ടോണി ക്രൂസും ലൂക്കാ മോഡ്രിച്ചും ബെന്‍സെമയും വിനീഷ്യസും അടങ്ങുന്ന സൂപ്പര്‍ താരനിര റയല്‍ മാഡ്രിഡിനായി കളത്തിൽ ഇറങ്ങിയെങ്കിലും കാര്യമായ ഒന്നും ചെയ്യാനായില്ല എന്നതാണ് സങ്കടകരമായ കാര്യം. അതേസമയം സൂപ്പർതാരങ്ങൾ പലരും ഇല്ലാതിരുന്നിട്ടും കൃത്യമായ തന്ത്രത്തോടെ ഇറങ്ങിയ ബാഴ്സ റയലിനെ സാന്റിയോഗയിൽ വരിഞ്ഞുകെട്ടി.
ഏപ്രിൽ 6 നാണ് അടുത്ത ലെഗ് മത്സരം. സ്വന്തം മൈതാനത്ത് നടക്കുന്ന ആ ലെഗിൽ വലിയ ആത്മവിശ്വാസത്തോടെ ഇറങ്ങാൻ ടീമിനെ ഈ വിജയം സഹായിക്കുമെന്ന് ഉറപ്പാണ്. ഡാനി കാർവാജലിന്റെ മോശം പ്രകടനമാണ് റയൽ ആരാധകരെ ഏറ്റവും കൂടുതൽ നിരാശപെടുത്തിയത്.
കാർവഹൽ 90 മിനിറ്റും കളിച്ചതിൽ തന്നെ ആരാധകർ അസ്വസ്ഥനായിരുന്നു. മത്സരത്തിന്റെ ഭൂരിഭാഗം സമയവും താരത്തിന് കാര്യമായ ഒരു ചലനവും ഉണ്ടാക്കാൻ സാധിച്ചില്ല. 31 വയസ്സുകാരനിൽ നിന്ന് ഇത് തീർച്ചയായും മോശം പ്രകടനമായിരുന്നു.
താരത്തിന് ഇപ്പോൾ ശരാശരിനിലവാരം പോലുമില്ലെന്ന് ഒരു ആരാധകൻ അവകാശപ്പെട്ടു. അവന് എഴുതി:
“ആൻസലോട്ടി പ്രശ്നമല്ല, കാർവാജലിനാൻ കുഴപ്പം.”
Read more
മറ്റൊരു ആരാധകൻ സ്പെയിൻകാരനെ ലോകത്തിലെ ഏറ്റവും മോശം കളിക്കാരൻ എന്ന് :