ഈ വർഷത്തെ ഒളിമ്പിക്സിൽ ആദ്യ സ്വർണ മെഡൽ നേടാൻ ഒരുങ്ങി നീരജ് ചോപ്ര. ഇന്നലെ നടന്ന ജാവലിൻ ത്രോ ക്വാളിഫിക്കേഷനിൽ എറിഞ്ഞ ആദ്യ ത്രോയിൽ തന്നെ 89.34 ഡിസ്റ്റൻസിൽ റേക്കോഡ് നേട്ടം കൈവരിച്ച് രാജകീയമായിട്ടാണ് നീരജ് ഫൈനലിലേക്ക് പ്രവേശിച്ചത്. കഴിഞ്ഞ തവണ നടന്ന ടോക്കിയോ ഒളിമ്പിക്സിലും ഇന്ത്യയ്ക്കായി മിന്നും പ്രകടനം നടത്തി ഗോൾഡ് മെഡൽ നേടിയതും നീരജ് ചോപ്രയാണ്. ഇന്ത്യൻ ക്രിക്കറ്റ് താരം റിഷബ് പന്ത്, നീരജ് ചോപ്ര സ്വർണം നേടുന്നതിന് പറ്റി ട്വീറ്റ് ചെയ്തിരിക്കുകയാണ്.
റിഷബ് പന്ത് പറയുന്നത് ഇങ്ങനെ:
നീരജ് ചോപ്ര നാളെ സ്വർണം നേടിയാൽ. ട്വീറ്റിലേക്ക് ലൈക്കും ഏറ്റവും കൂടുതൽ കമൻ്റ് ചെയ്യുകയും ചെയ്യുന്ന ഭാഗ്യശാലിക്ക് ഞാൻ 100089 രൂപ നൽകും. ബാക്കി വരുന്ന ആദ്യ 10 പേർക്ക് ഫ്ലൈറ്റ് ടിക്കറ്റും ലഭിക്കും. എന്റെ സഹോദരൻ നീരജിന് വേണ്ടി ഇന്ത്യയിൽ നിന്നും, പുറത്ത് നിന്നും സപ്പോർട്ടുകൾ കൊടുക്കാം” റിഷബ് പന്ത് ട്വീറ്റ് ചെയ്യ്തു.
Read more
ഈ വർഷത്തെ ഒളിമ്പിക്സിൽ ഗോൾഡ് മെഡൽ നേടാൻ ഏറ്റവും കൂടുതൽ സാധ്യത ഉള്ള താരമാണ് നീരജ് ചോപ്ര. അദ്ദേഹത്തിന് വാശിയേറിയ മത്സരം കൊടുക്കാൻ കെല്പുള്ള ജർമനിയും, പാകിസ്ഥാനും ഒപ്പത്തിനുണ്ട്. നിലവിൽ ശ്രീലങ്കൻ പര്യടനത്തിന്റെ തയ്യാറെടുപ്പുകളിൽ ഇന്ത്യൻ ടീമിന്റെ കൂടെയാണ് റിഷബ് പന്ത് ഉള്ളത്. നീര്ജും പന്തും സുഹൃത്തുക്കൾ കൂടെയാണ്. നാളെ ആണ് ഒളിമ്പിക്സിലെ ജാവലിൻ ത്രോ ഫൈനൽ മത്സരം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.