ഗോള്‍കീപ്പര്‍ നോറ ഫെര്‍ണാണ്ടസിനെ മൂന്നു വര്‍ഷത്തെ കരാറില്‍ എത്തിച്ച് ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സി. 2027 വരെയുള്ള കരാറാണ് താരം ഒപ്പു വെച്ചിരിക്കുന്നത്. ഗോവയില്‍ ജനിച്ച നോറ സാല്‍ഗോക്കര്‍ എഫ്സിയുടെ അണ്ടര്‍ 18 ടീമിലൂടെയാണ് തന്റെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. 2020-ല്‍ ചര്‍ച്ചില്‍ ബ്രദേഴ്സിലേക്ക് ചേക്കേറുന്നതിനു മുമ്പ് ഡ18 ഐ-ലീഗിലും ഗോവ പ്രൊഫഷണല്‍ ലീഗിലും നോറ സാല്‍ഗോക്കറിന് വേണ്ടി കളിച്ചിട്ടുണ്ട്.
2020 നും 2023 നും ഇടയില്‍, നോറ ഐ ലീഗിലും സൂപ്പര്‍ കപ്പിലുമായി ചര്‍ച്ചില്‍ ബ്രദേഴ്സിനായി 12 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് . ഒടുവില്‍ 2023/24 ഐ-ലീഗ് സീസണില്‍ ആദ്യ ചോയ്സ് ഗോള്‍കീപ്പറായി ഐസ്വാള്‍ എഫ്സി അദ്ദേഹത്തിന് അവസരം നല്കി. ആ സീസണില്‍ നോറ അവര്‍ക്കായി 17 മത്സരങ്ങള്‍ കളിച്ചു. പെനാല്‍റ്റി ഏരിയയിലെ ആധിപത്യം, പന്തുകള്‍ തടുക്കാനുള്ള കഴിവുകള്‍ എന്നിവ നോറയുടെ പ്രത്യേകതയാണ്.
നോറ ക്ലബിനൊപ്പം ചേരുന്നതിനെ കുറിച്ച സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്കിന്‍കിസ്:
നോറയുടെ സൈനിങ്ങ് അദ്ദേഹത്തിന്റെ സ്ഥിരതയുള്ള പ്രകടനങ്ങള്‍, സ്വാഭാവികമായ കഴിവ്, ഗോളിന് മുന്നിലുള്ള കമാന്‍ഡിംഗ്, ഫിസിക്ക് എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഗോള്‍കീപ്പിങ് വിഭാഗം ശക്തിപ്പെടുത്തുക എന്നൊരു ചുമതല ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു, അതുകൊണ്ട് തന്നെ ഈ സ്ഥാനത്ത് നോറ മികച്ച പ്രകടനം കാഴ്ചവച്ച് അദ്ദേഹത്തിന്റെ മുഴുവന്‍ കഴിവും പുറത്തെടുക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നതിനെ കുറിച്ച നോറ ഫെര്‍ണാണ്ടസ്:
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പോലുള്ള ക്ലബ്ബില്‍ ചേരുന്നതില്‍ അഭിമാനവും ആവേശവും ഉണ്ട്. എന്റെ ആദ്യ ഐഎസ്എല്‍ സീസണിനായി ഞാന്‍ ശരിക്കും കാത്തിരിക്കുകയാണ്, എന്റെ ഏറ്റവും മികച്ചത് നല്‍കാനും എന്റെ കഴിവിന്റെ ഏറ്റവും ഉയര്‍ന്ന പ്രകടനം നടത്താനും ഞാന്‍ ശ്രമിക്കും.
സോം കുമാറിന് ശേഷം ക്ലബ് ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഒപ്പു വെക്കുന്ന രണ്ടാമത്തെ ഗോള്‍കീപ്പര്‍ കൂടിയാണ് നോറ. നോറയുടെ കൂട്ടിച്ചേര്‍ക്കല്‍ സച്ചിന് സുരേഷും ഉള്‍പ്പെടുന്ന ടീമിന്റെ ഗോള്‍കീപ്പിംഗ് നിരയെ കൂടുതല്‍ ശക്തമാക്കുന്നു. തായ്ലന്ഡില് ജൂലൈ 3 മുതല്‍ വരാനിരിക്കുന്ന സീസണിനായുള്ള പ്രീസീസണ് തയ്യാറെടുപ്പുകള്‍ക്കായി നോറ ടീമിനൊപ്പം ചേരും.