വിനേഷിന് രാജകീയ വരവേൽപ്പ്; ഡൽഹി വിമാനത്താവളത്തിൽ താരത്തിന് വമ്പൻ സ്വീകരണം

പാരീസ് ഒളിമ്പിക്സിൽ ഗുസ്തി 50 കിലോ ഫ്രീസ്റ്റൈലിൽ ഫൈനലിൽ പ്രവേശിച്ച വിനേഷ് ഫോഗട്ട് ഭാരപരിശോധനയിൽ പരാജയപെട്ടതോടെ മത്സരത്തിൽ നിന്നും താരത്തെ അയോഗ്യ ആക്കിയിരുന്നു. അനുവദിനീയമായതിലും 100 ഗ്രാം ഭാരം കൂടിയതാണ് വിനേഷിന് വിനയായത്. എന്നാൽ ഒളിമ്പിക്സ് അവസാനിച്ച ശേഷം നാട്ടിലേക്ക് തിരികെ എത്തിയ വിനേഷ് ഫോഗാട്ടിന് ഡൽഹി വിമാനത്താവളത്തിൽ ആരാധകരുടെ ഗംഭീര വരവേൽപാണ്‌ ലഭിച്ചത്.

നൂറു കണക്കിന് ആരാധകർ ആണ് വിമാനത്താവളത്തിൽ ഒത്തു കൂടിയിരിക്കുന്നത്. ഇത്രയും ഗംഭീര വരവേൽപ് കിട്ടിയതിൽ വിനേഷ് ഫോഗാട്ട് വിങ്ങിപ്പൊട്ടി. മറ്റു ഇന്ത്യൻ ഗുസ്‌തി താരങ്ങളായ ബജ്രംഗ് പുനിയ, സാക്ഷി മാലിക്ക് എന്നിവർ താരത്തിനെ എടുത്ത് ഉയർത്തുകയും ചെയ്യ്തു. വിനീഷിനെ സ്വീകരിക്കാൻ ഹരിയാനയിൽ നിന്നും നാട്ടുകാരും എത്തി. ആരാധകരുടെ സ്നേഹം കണ്ട് വിനേഷ് ഫോഗാട്ട് മാധ്യമങ്ങളോട് സംസാരിച്ചു.

വിനേഷ് ഫോഗട്ട് പറഞ്ഞത് ഇങ്ങനെ:

“എല്ലാവർക്കും നന്ദി, രാജ്യത്തിൻറെ സ്നേഹവും ആദരവും ലഭിച്ചതിൽ ഞാൻ ഭാഗ്യശാലിയാണ്” വിനേഷ് ഫോഗാട്ട് പറഞ്ഞു.

ഗുസ്തിയില്‍ അയോഗ്യത കല്‍പ്പിച്ചത് ചോദ്യംചെയ്തും വെള്ളി മെഡല്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ ഹര്‍ജി അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി തള്ളിയിരുന്നു. അനുവദനീയമായ പരിധിയില്‍ കൂടുതല്‍ ഭാരമുണ്ടെന്ന കാരണത്താല്‍ 50 കിലോഗ്രാം ഭാരോദ്വഹനത്തിന്റെ ഫൈനലില്‍ മത്സരിക്കുന്നതില്‍ നിന്ന് ഹൃദയഭേദകമായി അയോഗ്യയായതിന് ശേഷം, വിനേഷ് ഫോഗട്ട് കായികരംഗത്ത് നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലേക്ക് തിരികെ എത്തിയ വിനേഷ് ഫോഗട്ടാണ് ഇപ്പോൾ ഇന്ത്യൻ കായിക ലോകത്തെ പ്രധാന വാർത്ത.