ലവ്‌ലിന പൊരുതി വീണു; ഈ വെങ്കല നേട്ടം രാജ്യത്തിന് അഭിമാനം

ടോക്കിയോ ഒളിമ്പിക്സ് ബോക്സിംഗില്‍ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്ന്റെ പോരാട്ടം അവസാനിച്ചു. വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തിലെ വാശിയേറിയ സെമിഫൈനലില്‍ തുര്‍ക്കിയുടെ ബുസാനെസ് സുര്‍മനേലിയോട് ധീരമായ പോരാടിയ ലവ്‌ലിന സെമിയില്‍ പുറത്തായി. എങ്കിലും രാജ്യത്തിന്റെ പെരുമയേറ്റിയ വെങ്കല മെഡല്‍ ലവ്ലിന കഴുത്തിലണിയും.

ആദ്യ രണ്ട് റൗണ്ടുകളിലും തുര്‍ക്കി ബോക്സറാണ് ആധിപത്യം പുലര്‍ത്തിയത്. ലവ്‌ലിന ആക്രമണോത്സുകത കാട്ടിയെങ്കിലും മികച്ച പ്രതിരോധത്തിലൂടെ സുര്‍മെനേലി പോയിന്റുകള്‍ ഉറപ്പിച്ചു.

മത്സരം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴേക്കും ക്ഷീണിതയായി കാണപ്പെട്ടെങ്കിലും ലവ്‌ലിന ധീരമായി പൊരുതി. എന്നാല്‍ അവസാന റൗണ്ടിലും മൂന്‍തൂക്കം കാത്ത സുര്‍മനേലി വിജയം ഉറപ്പിച്ചു.