ചാക്യാര്‍ പെരിന്തല്‍മണ്ണ
There is currently no consensus regarding the definition of life. One popular definition is that organisms are open systems that maintain homeostasis, are composed of cells, have a life cycle, undergo metabolism, can grow, adapt to their environment, respond to stimuli, reproduce and evolve. Other definitions sometimes include non-cellular life forms such as viruses and viroids.
ജീവന്‍ എന്താണ് എന്നതിനെ കുറിച്ച് ശാസ്ത്രലോകത്തിന് ഉള്ള ധാരണയാണ് മുകളിലേത്.
“ജീവകല (കോശം) വ്യക്തമായ / നിര്‍ണയിക്കപ്പെട്ട രീതിയില്‍ വളര്‍ന്ന് വിഭജിച്ച് വികസിച്ച് നിലനില്‍ക്കുകയും അടുത്ത തലമുറക്ക് വഴി ഒരുക്കുകയും ചെയ്ത് സ്വയം നശിച്ചില്ലാതാവുകയും ചെയ്യുന്നത്” – എന്ന് ചുരുക്കി പറയാം. ജീവനത്തിനായി ചുറ്റുപാടില്‍ നിന്നും വേണ്ടത് സ്വീകരിക്കാനും, അനാവശ്യമായത് ഒഴിവാക്കാനും, ചുറ്റുപാടുകളോട് പ്രതികരിക്കാനും കഴിയുവുള്ളവയാണ് ജീവന്‍.
വളരെ വ്യക്തമായ രീതിയില്‍ അനുകൂല സാഹചര്യങ്ങളോട് ബന്ധപ്പെട്ട് നിലനില്‍ക്കാനും വളരാനും, വികസിക്കാനും, വിഭജിച്ച് പലതായി മാറാനും സമയനിഷ്ടയോടെയാണ് ഒരോ ജീവനും ഉള്ളത് എന്നതിനാല്‍ അവയുടെ ഉത്ഭവം ആകസ്മികമായി സംഭവിച്ചത് എന്ന് പറയാനാവില്ല. അഥവാ ആകസ്മികമായി ഉണ്ടായത് എന്ന രീതിയില്‍ ചിന്തിച്ചാല്‍ അവയുടെ തുടര്‍ച്ചകളിലെ ആസൂത്രിതമായ സമാനതക്ക് ഉത്തരം കണ്ടെത്തുക നിലവിലെ ശാസ്ത്ര കാഴ്ച്ചപ്പാടില്‍ വിവരിക്കുക പ്രയാസമാണ്. എന്നാലും വളരെ ചുരുങ്ങിയ കാലത്തെ ശാസ്ത്രലോകത്തിന്റെ വളര്‍ച്ചയില്‍ ജീവന്റെ തുടക്കത്തിന് കാരണമായ ഘടകങ്ങളെ കണ്ടെത്താനും, ജീവികളുടെ അടിസ്ഥാന – രൂപം, സ്വാഭാവം, വളര്‍ച്ച എന്നിവയെ നിയന്ത്രിക്കുന്ന DNA (Deoxyribo Nucleic Acid) യെ കുറിച്ച് വലിയ തോതിലുള്ള അറിവുകള്‍ ശേഖരിച്ചിട്ടുണ്ട് എന്നത് വലിയ നേട്ടമാണ്.
ജീവന്റെ ചുരുളുകള്‍ എന്നറിയപ്പെടുന്ന ഡി.എന്‍.എ.ജീനുകള്‍, ഡി.എന്‍.എ ഖണ്ഡങ്ങളായിട്ടാണ് പാരമ്പര്യസ്വഭാവങ്ങള്‍ കൈമാറുന്നത്.ഒരു ജീവിയില്‍ നിന്നും മറ്റൊന്നിലേയ്ക്ക് ജീനുകള്‍ പറിച്ചുനട്ട് പുതിയ ജീവിവര്‍ഗ്ഗങ്ങള്‍ ശാസ്ത്രലോകം സൃഷ്ടിയ്ക്കുന്നു. ആധുനിക തന്മാത്രാ ജീവശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ അടിസ്ഥാനം ഡി.എന്‍.എയുടെ കണ്ടുപിടിത്തമാണ്. ജനിതക കോഡും മാംസ്യവിശ്ലേഷണത്തിന്റെ രഹസ്യവുമെല്ലാം തുടര്‍ന്നാണ് കണ്ടെത്തിയത്.
ഒരു ബീജവും അണ്ഡവും ചേര്‍ന്ന് ഭ്രൂണം ആയി അത് പടിപടിയായി വളര്‍ന്ന് ഒരു സസ്യം / ജന്തു ആവുന്നു. ഒരു വിത്ത് ( ഭ്രൂണം ) വളര്‍ച്ചയുടെ ഒരോ ഘട്ടത്തിലും വളരുന്നത് വ്യക്തമായും ക്രമമായി രേഖപ്പെടുത്തിയിരിക്കുന്നത് DNA എന്ന ലിഖിത ജാതകമനുസരിച്ച് ആണ്. ഒരു ചെടി വളര്‍ച്ചയുടെ പല ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോള്‍ പ്രകൃത്യ നിശ്ചയിക്കപ്പെട്ട മൂപ്പ് ( വളര്‍ച്ച ) ആകുമ്പോഴെ പുഷ്പ്പിക്കയും കായ്ഫലം ഉണ്ടാവുകയും ചെയ്യുന്നുള്ളു. ഒരു ജന്തു വളര്‍ച്ചയുടെ ഒരോ ഘട്ടം കടന്ന് പോകുമ്പോള്‍ – പുഴു രൂപത്തില്‍ വിരിഞ്ഞിറങ്ങിയത് പ്യൂപ്പയില്‍ കയറി പൂമ്പാറ്റയായി മാറാന്‍,
കിളിയെ കൂട്ടുവെക്കാന്‍,
പുലിയെ ഇണചേരാന്‍,
വിശക്കുമ്പോള്‍ വിഷമല്ലാത്ത ഭക്ഷണം കഴിക്കാന്‍
പ്രസവിക്കാനും, മുലയൂട്ടാനും,
ആരും പഠിപ്പിക്കയൊ, പരിശീലിപ്പിക്കയൊ വേണ്ട.
(നമ്മള്‍ മനുഷ്യര്‍ ഇതില്‍ നിന്ന് സ്വയം വേറിട്ട കണ്ണികളാണ്.)
ശാസ്ത്രീയ ചിന്തയുടെ വികാസത്താല്‍ മനുഷ്യര്‍ ഇന്ന് തുടര്‍ച്ചയായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ചുറ്റുപാടുകളെ കുറിച്ച് പലതും വലുതായി പഠിച്ചു. കൂടുതല്‍ പഠിക്കുമ്പോള്‍ പഴയ തെറ്റിദ്ധാരണകള്‍ തിരുത്തി മുന്നോട്ട് പോവുകയും ചെയ്യുന്നു.
ജീവന്റെ ആവിര്‍ഭാവം പഞ്ചഭൂതങ്ങള്‍ ( വായു, ജലം, അഗ്‌നി, ഭൂമി, ആകാശം) എന്ന അടിസ്ഥാനങ്ങളുടെ സമന്വയമാണെന്ന് പുരാതന ഭാരത അറിവുകള്‍ പറയുന്നു.
ആധുനിക ശാസ്ത്രം കണ്ടെത്തിയ DNA യുടെ അടിസ്ഥാന ഘടകം – ഹൈഡ്രജന്‍, ഓക്‌സിജന്‍, നൈട്രജന്‍, കാര്‍ബണ്‍, ഫോസ്ഫറസ് എന്നീ മൂലകങ്ങളുടെ വിവിധ ആനുപാതിക ക്രമീകരണത്തില്‍ അധിഷ്ടിതമാണ് എന്ന് ഉറപ്പിച്ചിരിക്കുന്നു.
ഭൂമിയില്‍ ജീവന്റെ ആവിര്‍ഭാവത്തിന് കാരണമായ ഒരു പ്രധാന ഘടകം എത്തിയത് മുന്‍ കാലത്ത് ഭൂമിയില്‍ പതിച്ച ആസ്‌ട്രോയിഡ് (ഉല്‍ക്ക / ക്ഷുദ്രഗ്രഹം) അവശിഷ്ട്ടത്തില്‍ നിന്നായിരിക്കാം എന്ന ഒരു വികല വാദമുണ്ട്.
നിലവിലെ ശാസ്ത്ര അറിവുകള്‍ വെച്ച് നാളിതു വരെയുള്ള തിരച്ചിലുകളില്‍ മറ്റു ഗ്രഹങ്ങളിലൊ, പ്രപഞ്ചത്തിന്റെ വിദൂരതയിലൊ നമുക്ക് തിരിച്ചറിയാവുന്ന തരത്തിലുള്ള ജീവന്റെ ഒരു ലക്ഷണങ്ങളും കണ്ടെത്തിയിട്ടില്ല എന്നിരിക്കെ മേല്‍പറഞ്ഞ വാദം തള്ളാവുന്നതാണ്.
ജീവകോശത്തിലെ ക്രോമസോമുകളില്‍ വരുത്തിയ ചില മാറ്റങ്ങളാല്‍ ഇന്ന് മനുഷ്യര്‍ പ്രകൃതിജന്യ അവസ്ഥയില്‍ വിപ്ലവകരമായ ( വിനാശകാരണവും ) വലിയ മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. ആത്യുല്‍പാദന ശേഷിയുള്ള നെല്ല്, തെങ്ങ്, പഴവര്‍ഗങ്ങള്‍ മുതല്‍ പാല്‍ കൂടുതല്‍ കിട്ടുന്ന പശു, വിവിധയിനം കോഴികള്‍ ( മാംസവും, മുട്ടയും ) നമുക്ക് ശാസ്ത്രത്തിന്റെ തിരുത്തലിലൂടെ അറിഞ്ഞ് അനുഭവിക്കാനായി.
ക്ലോണിംഗ് എന്ന ജനിതക സാങ്കേതിക വിദ്യയിലൂടെ ജന്തുകളും, ടിഷ്യൂ കള്‍ച്ചര്‍ സാങ്കേതിക വിദ്യയിലൂടെ മികച്ച സസ്യവര്‍ഗ്ഗങ്ങളും ഉണ്ടായി.
Read more
DNA യില്‍ ചില പ്രത്യേക തിരുത്തലുകളാല്‍ കുറഞ്ഞ ദിവസം കൊണ്ട് ഫലം തരുന്ന പഴ / പച്ചക്കറി ഇനങ്ങള്‍, വേഗത്തില്‍ മാംസം വെയ്ക്കുന്ന ഭക്ഷ്യ ആവശ്യത്തിലേക്കുള്ള ജന്തുക്കള്‍, കൂടുതല്‍ പാലും, മുട്ടയും ലഭിക്കുന്നവ – ശാസ്ത്ര പുരോഗതി കൊണ്ട് സാദ്ധ്യമായവയാണ്. ഇനിയും ഏറെ നമ്മള്‍ അന്വേഷിക്കുന്തോറും കൂടുതല്‍ കണ്ടെത്താനാകും എന്ന ശുഭ പ്രതീക്ഷകളും ശാസ്ത്രം നല്‍കുന്നുണ്ട്.