ദിവസങ്ങല്‍ക്ക് മുമ്പ് ആപ്പിള്‍ അവതരിപ്പിച്ച ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്സ് എന്നീ മോഡലുകളുടെ പ്രീ ബുക്കിംഗ് ഇന്ത്യയില്‍ തുടങ്ങി. ഐഫോണ്‍ 11ന് 64,900 രൂപയാണ് ഇന്ത്യയിലെ വില. ഐഫോണ്‍ 11 പ്രോയ്ക്ക് 99,900 രൂപയും ഐഫോണ്‍ 11 പ്രോ മാക്സിനു 109,900 രൂപയും വിലയാകും. ഐഫോണ്‍ 11 പ്രോ മാക്സ് 512 ജിബി മോഡിന് 1,44,900 രൂപയാണ് ഇന്ത്യയിലെ വില.
ഐഫോണ്‍ ടെന്‍എസ്, ഐഫോണ്‍ ടെന്‍എസ് മാക്സ് എന്നിവയുടെ പിന്‍ഗാമികളാണ് ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്സ് ഫോണുകള്‍. ഐഫോണ്‍ 11 നേക്കാള്‍ ചെറിയ സ്ക്രീന്‍ ആണ് ഐഫോണ്‍ 11 പ്രോയ്ക്ക് . 2436×1125 പിക്സല്‍ റസലൂഷനുള്ള 5.8 ഇഞ്ച് ഡിസ്പ്ലേയാണ് ഇതിനുള്ളത്. അതേസമയം 2688×1242 പിക്സല്‍ റസലൂഷനുള്ള 6.5 ഇഞ്ച് ഡിസ്പ്ലേയാണ് ഐഫോണ്‍ 11 പ്രോ മാക്സിന്. ഐഫോണ്‍ ആദ്യമായി ട്രിപ്പിള്‍ റിയര്‍ ക്യാമറ അവതരിപ്പിക്കുന്നത് ഈ ഫോണുകളിലാണ്. 12 എംപി ടെലിഫോട്ടോ, 12 എംപി അള്‍ട്രാ വൈഡ്, 12 എംപി വൈഡ് ആംഗിള്‍ സെന്‍സറുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
Read more
ആപ്പിളിന്റെ ഏറ്റവും പുതിയ എ13 ബയോണിക് ചിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 18 വാട്ട് ചാര്‍ജിങ് സൗകര്യമുണ്ടാവും. ചാര്‍ജറും ഫോണിനൊപ്പം ലഭിക്കും. മിഡ്നൈറ്റ് ഗ്രീന്‍, പ്ലസ് സ്പേസ് ഗ്രേ, സില്‍വര്‍, ഗോള്‍ഡ് നിറങ്ങളില്‍ ഫോണുകള്‍ വിപണിയിലെത്തും. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഐഫോണ്‍ ടെന്‍ ആറിന്റെ പിന്‍ഗാമിയാണ് ഐഫോണ്‍ 11. 6.1 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേ, എ13 എഐ ബയോണിക് ചിപ്പ്, 12 എംപി ടെലിഫോട്ടോ, 12 എംപി വൈഡ് ആംഗിള്‍ എന്നിവയടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സംവിധാനവും 12 എംപിയുടെ സെല്‍ഫി ക്യാമറയുമാണ് ഈ മോഡലിന് ഉള്ളത്.