ഷാവോമിയുടെ ഉപ ബ്രാന്റായ പോകോ ഫോണ്‍ നിര്‍മ്മാണം നിര്‍ത്തുകയാണെന്നും പോകോ എഫ് വണിന് പിന്‍ഗാമി ഉണ്ടാവില്ലെന്നുമുള്ള അഭ്യൂഹങ്ങള്‍ അടുത്തിടെ തലപൊക്കിയിരുന്നു. പോകോ ബ്രാന്റ് മേധാവി ജെയ് മണി രാജിവെച്ചതും പോകോ ബ്രാന്റ് ഇനിയുണ്ടാവില്ലെന്ന വാദങ്ങള്‍ ശക്തമാക്കി. എന്നാലിതാ ഇത്തരം അഭ്യൂഹങ്ങളോട് പ്രതകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഷവോമി ഇന്ത്യ.
പോകോ ബ്രാന്റ് നിര്‍ത്തുന്നില്ലെന്നും ഫോണുകള്‍ തുടര്‍ന്നും നിര്‍മ്മിക്കുമെന്നും ഷാവോമി ഇന്ത്യ മാര്‍ക്കറ്റിങ് മേധാവി അനുജ് ശര്‍മ്മ 91 മൊബൈല്‍സുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. പോകോ ഒരു സ്വതന്ത്ര ബ്രാന്റാണ്. ഷാവോമിയും പോകോയും വെവ്വേറെയായാണ് പ്രവര്‍ത്തിക്കുന്നത്. പോകോയ്ക്ക് ഇന്ത്യയില്‍ വേറെ ആളുകളുണ്ട്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനാണ് പോകോ തുടങ്ങിയത്. ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ പോകോയ്ക്ക് സ്വതന്ത്ര നയമാണുള്ളത്. നിലവില്‍ പോകോ വളരെ ചെറുതാണെന്നും ഇപ്പോള്‍ പോകോ എഫ് വണില്‍ മാത്രമാണ് അവര്‍ ശ്രദ്ധിക്കുന്നതെന്നും അനുജ് ശര്‍മ പറഞ്ഞു.
Read more
എന്നാല്‍ പോകോ എഫ് 2 മോഡലിനെ കുറിച്ച് അനുജ് ശര്‍മ ഒന്നും തന്നെ പറഞ്ഞില്ല. നിലവില്‍ വിപണിയിലുള്ള പോകോ എഫ് വണില്‍ തന്നെ പ്രാധാന്യം നല്‍കുന്നതെന്നാണ് വ്യക്തമാകുന്നത്. കുറഞ്ഞ എണ്ണം പോകോ ഫോണുകള്‍ മാത്രമാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. ഇതിന് ഏറെ ആവശ്യക്കാരുമുണ്ട്.