ആപ്പിളിന്റെ ഐഫോണ്‍, ഐപാഡ്, ആപ്പിള്‍ വാച്ച്, മാക്ക് എന്നീ ഉപകരണങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തി “ടെക്‌സ്റ്റ് ബോംബ്.” സിന്ധി ഭാഷയിലെ അക്ഷരങ്ങളും ഇറ്റലിയുടെ പതാകയുടെ ഇമോജിയും അടങ്ങുന്ന ഒരു സന്ദേശം വരുന്നതാണ് ഭീഷണിയായിരിക്കുന്നത്. ഈ സന്ദേശത്തിന് ഉപകരണങ്ങളെ നിശ്ചലമാക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ഈ ടെസ്റ്റ് സന്ദേശം എവിടെ ഉടലെടുത്താതാണ് എന്നതിനെക്കുറിച്ച് ഇപ്പോള്‍ വിവരമില്ല.
9ടു5 മാക് വെബ്സൈറ്റില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം, ഒരു ഐഫോണിലോ, ഐപാഡിലോ, മാക്കിലോ, ആപ്പിള്‍ വാച്ചിലോ ഈ ടെക്സ്റ്റ് സന്ദേശം ലഭിച്ചാല്‍ ചിലപ്പോള്‍ ഉപകരണം ക്രാഷ് ആകും. ചിലപ്പോള്‍ ടച്ച് സ്‌ക്രീനിന്റെ പ്രവര്‍ത്തനം പരിപൂര്‍ണമായും നിലയ്ക്കും. മറ്റു പല പ്രശ്നങ്ങളും സംഭവിക്കുന്നു. ഐഒഎസ് 13.4.1ല്‍ പ്രവര്‍ത്തിക്കുന്ന ഐഒഎസ് ഉപകരണങ്ങളെയാണ് ഇതു ബാധിക്കുന്നത്. അടുത്ത ഐഒഎസ് അപ്ഡേറ്റില്‍ ഇതിനുള്ള പരിഹാരം ആപ്പിള്‍ നല്‍കുന്നുണ്ട്.
Read more
ദുരുപയോഗം ചെയ്യപ്പെടാന്‍ ഇടയുള്ളതിനാല്‍ ഈ അക്ഷരങ്ങളുടെ ചിത്രം പല വെബ്സൈറ്റുകളും പുറത്തു വിടുന്നില്ല. നിലവില്‍ ഇതിനെ പ്രതിരോധിക്കാന്‍ ഉപഭോക്താക്കള്‍ക്ക് ചെയ്യാനാവുക നോട്ടിഫിക്കേഷന്‍സ് ഡിസേബിള്‍ ചെയ്യുക എന്നതാണ്. ഇനി ഈ സന്ദേശം നോട്ടിഫിക്കേഷനായി ലഭിച്ചാല്‍ തന്നെ അതു തുറക്കാതെ ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്താല്‍ മതിയാകുമെന്നും പറയുന്നു. റീസ്റ്റാര്‍ട്ട് ചെയ്ത ശേഷം മിക്കവരുടെ കാര്യത്തിലും ഫോണിന്റെ പ്രവര്‍ത്തനം സാധാരണഗതിയിലായെന്നും പറയുന്നു.