ചൈനീസ് കമ്പനിയായ വാവേയ്ക്ക് അമേരിക്കന്‍ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ, വാവേയ്ക്ക് നല്‍കി വന്നിരുന്ന ഹാര്‍ഡ് വെയര്‍ സോഫ്റ്റ് വെയര്‍ പിന്തുണ അടുത്തിടെയാണ് ഗൂഗിള്‍ പിന്‍വലിച്ചത്. പിന്നാലെ മൈക്രോസോഫ്റ്റും മറ്റ് ചില കമ്പനികളും ഫെയ്‌സ്ബുക്കും വാവേയ് ഫോണുകളെ കൈവിട്ടു. ഇതോടെ നിലനില്‍പ്പിന് വാവേയ്ക്ക് മുന്നിലുള്ള ഒരു മാര്‍ഗം ഗൂഗിളിനെ ഒഴിവാക്കി ആന്‍ഡ്രോയിഡ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കുക എന്നതായിരുന്നു. അതിലേക്ക് വാവേയ് കടക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
വാവേയ് സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പരീക്ഷണം തുടങ്ങിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. പുതിയ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന പത്ത് ലക്ഷം ഫോണുകളാണ് വാവേയ് പുറത്തിറക്കുന്നത്. ആന്‍ഡ്രോയിഡിന്റെയും ഐഒഎസിന്റെയും ഒരു മിശ്രണമായിരിക്കും വാവെയുടെ ഓപ്പറേറ്റിംഗ് സിസ്റ്റമെന്നാണ് ആദ്യ സൂചനകള്‍. പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ മൈക്രോകേണല്‍ അനായാസമായി പ്രവര്‍ത്തിക്കുന്നതും ചടുലതയുള്ളതുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Read more
വാവേയ്‌യുടെ ഈ നീക്കം ഗൂഗിളിന്റെ ചങ്കിടിപ്പ് വര്‍ധിപ്പിക്കുന്നതാണ്. വാവേയ് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം തുടങ്ങി അത് വിജയിച്ചാല്‍ ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളെല്ലാം അതിലേക്കു മാറിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് ഗൂഗിളിന് വന്‍തിരിച്ചടിയാവും നല്‍കുക. ആപ്പിളൊഴികെ എല്ലാ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളും ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങവേയാണ് വാവേയ്‌യുടെ നിലനില്‍പ്പിനായുള്ള ചടുല നീക്കം.