ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടേതായ സാന്നിധ്യം നാട്ടിയുറപ്പിച്ചിരിക്കുകയാണ് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷിയോമി. ഇതോടെ തിരിച്ചടി നേരിട്ടിരിക്കുന്നത് സാംസങിനാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ സാംസങിനെ പിന്‍തള്ളി വില്‍പ്പനയില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ഷിയോമി.
നാലാം പാദത്തിലെ സ്മാര്‍ട്ട്ഫോണ്‍ വിപിയിലെ മൊത്തം വില്‍പ്പനയുടെ 27 ശതമാനം വില്‍പ്പന നടത്തിയത് ഷിയോമിയാണ്. സാംസങിന്‍റേതാകട്ടെ 25 ശതമാനവും. ഈ കാലയളവില്‍ 70.3 ലക്ഷം യൂണിറ്റ് സ്മാര്‍ട്ട് ഫോണുകള്‍ സാംസങ് വിറ്റഴിച്ചപ്പോല്‍ ഷിയോമി 80.2 ലക്ഷം യൂണിറ്റുകള്‍ വിറ്റു. മൂന്നാം പാദത്തില്‍ 23.5 ശതമാനം യൂണിറ്റുകള്‍ വീതം വിറ്റഴിച്ച് ഇരുകമ്പനികളും ഒരേ തട്ടിലായിരുന്നു.
Read more
റെഡ്മി നോട്ട് 4 റെഡ്മി 5എ എന്നീ മോഡലുകള്‍ക്ക് ലഭിച്ച മികച്ച സ്വീകാര്യതയുടെ വിജയമാണ് വിപണിയില്‍ ഷിയോമിയുടെ മുന്നേറ്റത്തിന് മുതല്‍ക്കൂട്ടായത്. ഷിയോമിയുടെ വളര്‍ച്ച സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ കടുത്ത മത്സരത്തിലേക്ക് നയിച്ചിരിക്കുകയാണ്. വിവോ, ഓപ്പോ, ലെനോവോ എന്നിവയാണ് വില്‍പ്പനയില്‍ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍.