യുവാക്കളുടെ മനം മയക്കിയ ഇന്ത്യയിലെ വ്യാജസുന്ദരി ! ആരാണ് നൈന ?

എഐ അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തെ പല തരത്തിൽ മാറ്റാനൊരുങ്ങുകയാണ്. ലോകത്ത് എഐ വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നതിനാൽ എഐ പ്രൊഫഷണലുകളുടെ ആവശ്യകതയും വർധിച്ചു വരികയാണ്. നിർമിത ബുദ്ധിയിൽ ലോകത്തിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കാനുള്ള ശ്രമങ്ങളുമായി രംഗത്ത് വരാനൊരുങ്ങുകയാണ് ഇന്ത്യ. രാജ്യത്തെ ആദ്യത്തെ എഐ സൂപ്പർസ്റ്റാർ ആയ നൈന ഇതിന് ഉദാഹരണമാണ്.

2022-ൽ AML (അവതാർ മെറ്റ ലാബ്‌സിലെ) എഐ പ്രൊഫഷണലുകളാണ് നൈന എന്ന എഐ അവതാറിനെ സൃഷ്ടിച്ചത്. മുംബൈയിൽ താമസിക്കുന്ന ഒരു ഫാഷൻ മോഡലായാണ് നൈന പരിചയപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ എഐ സൂപ്പർസ്റ്റാറായി ഉയർന്നു കഴിഞ്ഞു എന്നതിന്റെ തെളിവാണ് ഇൻസ്റ്റാഗ്രാമിൽ രണ്ട് ലക്ഷത്തിലധികമുള്ള ഫോളോവെർസ്.

ഇൻസ്റ്റാഗ്രാം ബയോ അനുസരിച്ച്, ഉത്തർപ്രദേശിലെ ഝാൻസി എന്ന ചെറുപട്ടണത്തിൽ നിന്നുള്ള 22 വയസുകാരിയാണ് നൈന. ഒരു ഇന്ത്യകാരിയായാണ് എഐ പ്രൊഫഷണലുകൾ നൈനയെ നിർമിച്ചിരിക്കുന്നത്. നൈനയുടെ നടപ്പും ചിരിയുമൊക്കെ കണ്ടാൽ പെട്ടെന്ന് ഒരു എഐ അവതാർ ആണെന്ന് മനസിലാകില്ല എന്നതാണ് പ്രത്യേകത. അത്രയും റിയലിസ്റ്റിക് ആയിട്ടാണ് നൈനയെ ഇവർ സൃഷ്ടിച്ചിരിക്കുന്നത്.

ഫിറ്റ്‌നസും ഫാഷൻ ടിപ്പുകളും പങ്കിടുന്ന നൈന ട്രെൻഡിംഗ് ഗാനങ്ങളിലുള്ള നൃത്തം, ഫാഷൻ ഫോട്ടോ ഷൂട്ടുകൾ, മോഡലിംഗ്, യാത്രകൾ, ബ്രാൻഡുകളുമായി സഹകരിച്ചുള്ള വീഡിയോകളുടെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യാറുണ്ട്.

നൈക, പ്യൂമ, പെപ്‌സി തുടങ്ങി ലോകോത്തര ഫാഷൻ ബ്രാന്ഡുകളുമായും ഭക്ഷണ ബ്രാൻഡുകളുമായി സഹകരിച്ച് മാർക്കറ്റിംഗ് ലോകത്ത് നൈന തൻ്റെ സ്വാധീനം തെളിയിച്ചിരിക്കുകയാണ്. നൈനയുടെ അതുല്യമായ യാത്ര വിപണനത്തിൻ്റെ ഒരു പുതിയ യുഗത്തിന് തുടക്കമിടുമെന്നാണ് AML-ൻ്റെ സിഇഒയും സഹസ്ഥാപകനുമായ അഭിഷേക് റസ്ദാൻ പ്രതീക്ഷിക്കുന്നത്.

‘ദി നൈന ഷോ’ എന്ന ഷോ ലോഞ്ച് ചെയ്ത് നൈന ആരാധകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ആദ്യത്തെ എഐ ഡ്രൈവ് പോഡ്‌കാസ്റ്റ് സീരീസ് എന്ന നിലയിൽ ഡിജിറ്റൽ വിനോദ മേഖലയിൽ ഇന്ത്യയെ ശക്തമായ ഒരു മത്സരാർത്ഥിയാക്കാൻ നൈനയുടെ ഈ പോഡ്കാസ്റ്റ് ചുവടുവച്ചു കഴിഞ്ഞു.

മനുഷ്യരുടെ റിയലിസ്റ്റിക് സ്വഭാവങ്ങളും സവിശേഷതകളും വ്യക്തിത്വങ്ങളുമുള്ള സാങ്കൽപ്പിക കമ്പ്യൂട്ടർ ജനറേറ്റഡ് അവതാർ ആണ് വെർച്വൽ ഇൻഫ്ലുൻസർസ്. ഇത് ആദ്യമായല്ല ഒരു എഐ അവതാർ വെർച്വൽ ഇൻഫ്ലുൻസർ ആകുന്നത്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരിൽ 58 ശതമാനവും കുറഞ്ഞത് ഒരു വെർച്വൽ ഇൻഫ്ലുവൻസറെയെങ്കിലും ഫോള്ളോ ചെയ്യുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്.

നൈനയെ പോലെ നിരവധി എഐ അവതാറുകൾ ഇന്ന് സോഷ്യൽ മീഡിയയിൽ മറ്റേതൊരു ഇൻഫ്ലുൻസറെ പോലെയും മുന്നോട്ട് പോകുന്നുണ്ട്. മാത്രമല്ല, ലക്ഷകണക്കിന് ആരാധകരും ഇവർക്കുണ്ട്. നിലവിൽ രാജ്യത്തുള്ള മോഡലുകൾക്ക് ഒരു എതിരാളി ആയി നൈന മാറിയേക്കാം എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു

ലോകം മാറി മറിയുന്നതിന്റെ ഉത്തമോദാഹരണമായി മാറിയിരിക്കുകയാണ് എഐ അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പലതരം മായകാഴ്ചകളാണ് നമ്മൾ ദിനംപ്രതി കാണുന്നത്.

Read more

ഈയിടെ സോഷ്യൽ മീഡിയയിലൂടെ കണ്ടുകൊണ്ടിരിക്കുന്ന എഐ ചിത്രങ്ങളും ഡീപ് ഫേക്ക് വീഡിയോകളും എല്ലാം ഇതിന് ഉദാഹരണമാണ്. എന്നാൽ ഇവയെല്ലാം കണ്ട് ഒരു വശത്ത് ആളുകൾ കയ്യടിക്കുമ്പോൾ മറ്റൊരു വശത്ത് എഐയുടെ ദൂഷ്യഫലങ്ങൾ ആളുകൾ അനുഭവിച്ചു തുടങ്ങി കഴിഞ്ഞു എന്നതും മറ്റൊരു സത്യമാണ്. എന്തായാലും ക്രിയേറ്റിവിറ്റിയുടെ അങ്ങേയറ്റമാണ് എഐ നമുക്ക് തിരിച്ചു തരുന്നത് എന്നത് ഇതിലൂടെ നമുക്ക് മനസിലാക്കാം.