കോ​വി​ഡ്​ പ്രതിസന്ധി: പണമില്ല, രാജ്യത്ത് 55.1 ശ​ത​മാ​നം കുടുംബങ്ങൾ ഭക്ഷണം രണ്ട് നേരമാക്കിയെന്ന് സർവേ 

കോ​വി​ഡി​ൽ മു​ണ്ടു​ മു​റു​ക്കി​യു​ടു​ത്ത്​ രാ​ജ്യ​ത്തെ കു​ടും​ബ​ങ്ങ​ളും. മ​ഹാ​മാ​രി​യെ നേ​രി​ടാ​ൻ പ്ര​ഖ്യാ​പി​ച്ച ലോ​ക്​​ഡൗ​ൺ സാ​ധാ​ര​ണ​ക്കാ​രെ വ​രി​ഞ്ഞു​മു​റു​ക്കി​യെ​ന്നും അ​വ​ർ വെ​റും ര​ണ്ടു​ നേ​ര​ത്തെ ഭ​ക്ഷ​ണ​ത്തി​ലേ​ക്ക്​ ചു​രു​ങ്ങി​യെ​ന്നും സ​ർ​വേ.  വേ​ൾ​ഡ്​ വി​ഷ​ൻ ഏ​ഷ്യ പ​സ​ഫി​ക്​ എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​ണ് ​‘ഏ​ഷ്യ​യി​ലെ ഏ​റ്റ​വും ദു​ർ​ബ​ല​രാ​യ കു​ട്ടി​ക​ളി​ൽ കോ​വി​ഡി​​ൻറെ ആ​ഘാ​തം’ അ​നാ​വ​ര​ണം ചെ​യ്യു​ന്ന റി​പ്പോ​ർ​ട്ട്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. രാ​ജ്യ​ത്തെ 24 സം​സ്ഥാ​ന​ങ്ങ​ളി​ലും ര​ണ്ട്​ കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ന​ട​ത്തി​യ സ​ർ​വേ​യി​ൽ  55.1 ശ​ത​മാ​നം വീ​ടു​ക​ൾ കോ​വി​ഡ്​ കാ​ല​യ​ള​വി​ൽ ര​ണ്ടു നേ​ര​ത്തെ ഭ​ക്ഷ​ണ​ത്തി​ലേ​ക്ക്​ ചു​രു​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി. ഏ​പ്രി​ൽ ഒ​ന്നു​ മു​ത​ൽ മേ​യ്​ 15 വ​രെ 5568 കു​ടും​ബ​ങ്ങ​ളി​ലാ​ണ്​ സ​ർ​വേ ന​ട​ത്തി​യ​ത്.

കു​ടും​ബ​ങ്ങ​ൾ​ക്കു​ണ്ടാ​യ സാ​മ്പ​ത്തി​ക ദു​രി​ത​ങ്ങ​ൾ കു​ട്ടി​ക​ളു​ടെ ക്ഷേ​മ​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചു. ഭ​ക്ഷ​ണം, പോ​ഷ​കാ​ഹാ​രം, ആ​രോ​ഗ്യ പ​രി​പാ​ല​നം, അ​വ​ശ്യ മ​രു​ന്നു​ക​ൾ, ശു​ചി​ത്വം, സു​ര​ക്ഷ എ​ന്നി​വ​യ​ട​ക്ക​മു​ള്ള​വ​യെ ഇ​ത്​ ബാ​ധി​ച്ചു. 24 സം​സ്ഥാ​ന​ങ്ങ​ൾ​ക്ക്​ പു​റ​മെ ജ​മ്മു -ക​ശ്​​മീ​ർ, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലെ 119 ജി​ല്ല​ക​ളി​ലു​മാ​യി​രു​ന്നു സ​ർ​വേ. 60 ശ​ത​മാ​ന​ത്തി​​ലേ​റെ വ​രു​ന്ന ര​ക്ഷി​താ​ക്ക​ളു​ടേ​യും സം​ര​ക്ഷ​ക​രു​ടേ​യും ഉ​പ​ജീ​വ​ന​ത്തെ പൂ​ർ​ണ​മോ ഗു​രു​ത​ര​മോ ആ​യി കോ​വി​ഡ്​ ബാ​ധി​ച്ചു.

ദി​വ​സ​ വേ​ത​ന​ക്കാ​രു​ടെ ഉ​പ​ജീ​വ​ന​മാ​ണ്​ ഏ​റ്റ​വു​മ​ധി​കം ഇ​ല്ലാ​താ​യ​ത്. ഇ​ത്ത​ര​ം 67 ശ​ത​മാ​നം ര​ക്ഷി​താ​ക്ക​ൾ​ക്ക്​ ജോ​ലി ന​ഷ്​​ട​മാ​കു​ക​യോ വ​രു​മാ​നം കു​റ​യു​ക​യോ ചെ​യ്​​തു. 40 ശ​ത​മാ​ന​ത്തി​ലേ​റെ കു​ട്ടി​ക​ൾ സ​മ്മ​ർ​ദ്ദത്തി​ന് അ​ടി​പ്പെ​ട്ടി​ട്ടു​ണ്ട്. കു​ടും​ബ​ത്തി​​െൻറ വ​രു​മാ​ന ന​ഷ്​​ടം, സ്​​കൂ​ൾ അ​ട​ക്ക​ൽ, ക്വാറൻറൈൻ എ​ന്നി​വ കു​ട്ടി​ക​ൾ​ക്ക്​ ക​ടു​ത്ത മാ​ന​സി​ക- ശാ​രീ​രി​ക പീ​ഡ​ന​മാ​യി മാ​റി​യ​താ​യി വേ​ൾ​ഡ്​ വി​ഷ​​െൻറ റീ​ജ​ന​ൽ ത​ല​വ​ൻ ചെ​റി​യാ​ൻ തോ​മ​സ്​ പ​റ​ഞ്ഞു.