ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പര; ആരാധകര്‍ക്ക് ഒരു സങ്കടവാര്‍ത്ത

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയിലെ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ ബി.സി.സി.ഐ തീരുമാനിച്ചു. മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കേണ്ടെന്നാണ് ബി.സി.സി.ഐ തീരുമാനം.

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്ക് മഹാരാഷ്ട്രയിലെ പൂനെ ആണ് വേദിയാവുന്നത്. മാര്‍ച്ച്, 23, 26, 28 തിയതികളിലാണ് ഏകദിന മത്സരങ്ങള്‍. ഏകദിന പരമ്പരക്ക് മുന്നോടിയായി മഹാരാഷ്ട്രയില്‍ കോവിഡ് നിയന്ത്രണവിധേയമായില്ലെങ്കില്‍ നിലവില്‍ ടെസ്റ്റ് മത്സരം നടക്കുന്ന അഹമ്മദാബാദില്‍ തന്നെ ഏകദിന മത്സരങ്ങളും കളിക്കുന്ന കാര്യവും ബി.സി.സി.ഐ ആലോചിക്കുന്നുണ്ട്.

India vs England: ODI Series Could Be Shifted From Pune Due to Rise in Covid-19 Cases - Report

നാലാം ടെസ്റ്റിനു ശേഷം അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര അരംഭിക്കും. മാര്‍ച്ച് 12,14,16,18,20 തിയതികളിലാണ് ഇംഗ്ലണ്ടിനെതിരായ ടി20 മത്സരങ്ങള്‍. ഇതിനു ശേഷമാണ് ടീം പൂനെയിലേക്ക് തിരിക്കുക.

Motera stadium: BCCI hoping to get in fans at Motera, Pune | Cricket News - Times of India

ഈ മാസം നാലിനാണ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം ആരംഭിക്കുക. മൂന്നാം ടെസ്റ്റ് നടന്ന അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ തന്നെയാണ് അവസാന ടെസ്റ്റും നടക്കുക.