"ഈ കാണുന്നത് പണ്ട് 'അമേരിക്കയിൽ ഇന്ത്യൻ പ്രധാനമന്ത്രിയ്ക്ക് ' ക്യാഷ് ഇറക്കാതെ കിട്ടിയ സ്വീകരണം "; മോദിയുടെ 'ഹൗഡി, മോദി'യെ വിമർശിച്ച് സമൂഹ മാധ്യമങ്ങൾ

ഞായറാഴ് ഹൂസ്റ്റണില്‍ നടന്ന “ഹൗഡി മോദി” പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസികള്‍ വലിയ സ്വീകരണം നല്‍കിയിരുന്നു. ട്വിറ്റര്‍ പോലുള്ള സമൂഹ മാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ഹൗഡി മോദിക്ക് ലഭിച്ചത്. ആവേശഭരിതരായ ട്വിറ്റര്‍ ഉപഭോക്താക്കള്‍ ചരിത്രത്തില്‍ ഇതിന് മുമ്പ് ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് അഭിപ്രായപ്പെടുന്നത്.

എന്നാല്‍, കുറച്ച് ബഹുമാനം വാങ്ങുന്നതിന് ഒരു സ്വാഗത പരിപാടിക്ക് 1.4 ലക്ഷം കോടി ചെലവഴിക്കേണ്ടതില്ലെന്നാണ് മോദിയെ വിമര്‍ശിച്ച്  ചിലർ ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

196-1 ല്‍ സ്വാതന്ത്ര്യസമര സേനാനിയും മുന്‍ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്റു അമേരിക്കയില്‍ എത്തിയപ്പോള്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയും അമേരിക്കന്‍ ജനതയും അദ്ദേഹത്തിന് നല്‍കിയത് മോദിക്ക് ലഭിച്ചതിനേക്കാൾ വലിയ സ്വീകരണമായിരുന്നു എന്നാണ് ചിത്രം സഹിതം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

https://www.facebook.com/photo.php?fbid=1646827398784862&set=a.108991789235105&type=3&theater

അതേസമയം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ജവഹർലാൽ നെഹ്‌റുവിന്റെയും ഇന്ദിര ഗാന്ധിയുടെയും ചിത്രം അമേരിക്കൻ സന്ദർശന വേളയിൽ ഉള്ളതല്ലെന്നും സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ചപ്പോഴുള്ളതാണെന്നുമാണ് മറ്റു ചിലർ ചൂണ്ടിക്കാട്ടുന്നത്.

1955- ല്‍ നെഹ്റു സോവിയറ്റ് യൂണിയന്‍ സന്ദർശനവേളയിൽ 50,000 ത്തിലധികം ജനങ്ങളാണ് അദ്ദേഹത്തെ സ്വാഗതം ചെയ്യാനെത്തിയത്. പണ്ഡിറ്റ് നെഹ്റു വിദേശ രാജ്യങ്ങളിൽ പോലും വളരെ അധികം ജനപ്രിയത ഉള്ള നേതാവുമായിരുന്നു എന്നും അദ്ദേഹത്തെ അന്നത്തെ മഹാശക്തികളായ യുഎസ്എ, യുഎസ്എസ്ആര്‍ എന്നിവ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത് എന്നുമാണ് സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾ.

https://www.facebook.com/jithin.rajmohan/posts/2486277108106484

ലോകം ശ്രദ്ധിച്ച പരിപാടിയിൽ പക്ഷേ, നരേന്ദ്ര മോദിയും അദ്ദേഹം നയിക്കുന്ന രാഷ്ട്രീയപക്ഷവും ഇഷ്ടപ്പെടാത്ത ഒരു കാര്യം നടന്നു. യു.എസ് ഹൗസ് മജോറിറ്റി ലീഡറായ സ്‌റ്റെനി എച്ച് ഹോയർ മോദിയെ തൊട്ടരികിൽ നിർത്തി ആധുനിക ഇന്ത്യയെ നിർമ്മിക്കുന്നതിൽ നെഹ്‌റുവിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. “മഹാത്മാഗാന്ധിയുടെ അധ്യാപനങ്ങളും നെഹ്‌റുവിന്റെ ദർശനവും” ഹോയർ പരാമർശിക്കുമ്പോൾ മോദി നിശ്ശബ്ദനായി നോക്കി നിൽക്കുകയായിരുന്നു.

നിരന്തരം  നെഹ്‌റുവിനെതിരെ നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ള ബിജെപി നേതാക്കളും സംഘപരിവാര്‍ സംഘടനകളും കടന്നാക്രമണം നടത്തുമ്പോള്‍ ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്. ഗാന്ധിയന്‍, നെഹ്രുവിയന്‍ തത്വചിന്തകളുടെ മാതൃകകളായി ഇന്ത്യ എല്ലായ്‌പ്പോഴും ലോകത്തിൽ അറിയപ്പെടുമെന്നുള്ള ഓര്‍മ്മപ്പെടുത്തലുകള്‍.