സി പി എമ്മിനെ കണ്ണൂര്‍ പാര്‍ട്ടിയെന്ന് വിളിക്കുന്നത് അവിടെ നിന്നുള്ള നേതാക്കള്‍ പാര്‍ട്ടിയെ നയിക്കുന്നത് കൊണ്ട് മാത്രമല്ല മറിച്ച് കണ്ണൂരിന്റെ തനതായ സ്വഭാവ സവിശേഷതകളെ കേരളത്തിലെ മറ്റു പ്രദേശങ്ങളിലെ സി പി എമ്മിന് സ്വീകരിക്കേണ്ടി വന്നു എന്നത് കൊണ്ടുകൂടിയാണ്. മുദ്രാവാക്യങ്ങള്‍ മുതല്‍ പ്രവര്‍ത്തനരീതി വരെ, കണ്ണൂര്‍ സഖാക്കള്‍ എന്ത് ചെയ്യുന്നോ അത് മറ്റിടങ്ങളിലെ സഖാക്കളും അനുകരിക്കാന്‍ തുടങ്ങി. അങ്ങിനെ പിണറായി മുതല്‍ പി ജയരാജന്‍ വരെയുള്ളവര്‍ക്ക് കേരളത്തിന്റെ എല്ലാ ഭാഗത്തും ആരാധകരുണ്ടായി. കണ്ണൂരിലെ പാര്‍ട്ടി എന്തു ചിന്തിക്കുന്നോ അതായിരിക്കും കേരളത്തിലെ പാര്‍ട്ടി ചിന്തിക്കുന്നത് എന്നൊരു അലിഖിത നിയമം തന്നെയുമുണ്ടായി