സമത്വചിന്തയും വ്യക്തിസ്വാതന്ത്ര്യവും സ്വാഭിമാനവുമൊന്നും ഒരു സുപ്രഭാതത്തില് പൊട്ടിമുളച്ചതല്ല. പലയാളുകളും അപകടങ്ങള്ക്കു നടുവില് നിന്ന് മറ്റുള്ളവര്ക്കായി കഠിനാദ്ധ്വാനം ചെയ്തതിന്റെയും ജീവത്യാഗമനുഷ്ഠിച്ചതിന്റെയുമെല്ലാം ഫലമാണ്. കാലം മുന്നോട്ടു പോകുമ്പോള് പിന്നോട്ടു പോകുന്ന സമൂഹത്തെ പലപ്പോഴും കാണേണ്ടി വരുന്നത് വല്ലാത്ത ദൗര്ഭാഗ്യമാണ്. മാനുഷരെല്ലാരുമൊന്നു പോലെ എന്ന ഏതോ കാലത്തെ ഓര്മ്മയോടൊപ്പം വീണ്ടും ഒരു ശ്രീനാരായണഗുരു ജയന്തി. ഏവര്ക്കും ചതയദിനാശംസകള് !