2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കായിരുന്നു എം എല്‍ എ മാര്‍ കൂടുതല്‍ എങ്കിലും നീതിഷിനെ മുഖ്യമന്ത്രിയാക്കാന്‍ മോദിയും ഷായും തിരുമാനിച്ചു. മുഖ്യമന്ത്രി സ്ഥാനത്ത് ഇത് തന്റെ അവസാനത്തെ ടേം ആണെന്ന് നീതിഷ് കുമാര്‍ മനസിലാക്കി. തന്റെ പാര്‍ട്ടിയെ പതിയെ പതിയെ ബി ജെ പി തിന്നുകൊണ്ടിരിക്കുകയാണെന്ന് മനസിലാക്കിയ നീതിഷ് കുമാര്‍ ബി ജെ പിയുടെ പിടിയില്‍ നിന്ന് രക്ഷപെടാന്‍ അവസരം നോക്കിയിരിക്കുകയായിരുന്നു. മഹാരാഷ്ട്രയില്‍ ഉദ്ദവിനെ വീഴ്തിയ അതേ ഓപ്പറേഷന് ബിഹാറില്‍ മോദി നടത്തുമെന്ന് മനസിലാക്കിയ നീതീഷ് അതീവ തന്ത്രപരമായാണ് നീങ്ങിയത്. മോദി ഷാ സഖ്യത്തിന് ഒന്നിനും സമയം കൊടുക്കാതെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് രാജി സമര്‍പ്പിക്കുകയും കോണ്‍ഗ്രസ്- ആര് ജെ ഡി പിന്തുണയോടെ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ തിരുമാനിക്കുകയും ചെയ്തു.