സംസ്ഥാന സര്‍ക്കാരുകളെ വരിഞ്ഞുമുറക്കാന്‍ മോദിക്കാലത്ത് ബിജെപി സര്‍ക്കാര്‍ കണ്ടെത്തിയ തന്ത്രമാണ് രാജ്യത്തെ ഫെഡറലിസത്തെ ആകെ ചോദ്യം ചെയ്യുന്ന ഫണ്ട് വിതരണ അസമത്വം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ബിജെപിയെ കേന്ദ്രത്തില്‍ ഉറച്ചുനില്‍ക്കാന്‍ സഹായിക്കുന്ന കിങ് മേക്കര്‍മാരുടെ സര്‍ക്കാരുകളുടേയും ഇടയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സര്‍ക്കാരുകള്‍ നേരിടുന്നത് പോലൊരു അസമത്വം ഇന്ത്യ ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണ്. ബിജെപിയെ തുണയ്ക്കാത്ത കേരളത്തോടെ വയനാട് ദുരന്തത്തിലടക്കം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നയം മലയാളിയ്ക്ക് അറിയാവുന്നതാണ്. പ്രളയ കാലത്തും പിന്നീടുണ്ടായ ഓരോ ദുരന്ത കാലത്തും കേന്ദ്ര അവഗണനയില്‍ സംസ്ഥാനം കഷ്ടത്തിലായതാണ്.