അഞ്ചാമത്തെ വയസിലാണ് പ്രതാപ് പോത്തന് പ്രശസ്തമായ ഊട്ടി സെന്റ് ലോറന്‍സ് റസിഡന്‍ഷ്യല്‍ സ്കൂളിലെത്തുന്നത്. ആ സ്കൂളിന്റെ പശ്ചാത്തലത്തില്‍ തന്നെയാണ് പിന്നീട് മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി ഡെയ്സി എന്ന സിനിമ അദ്ദേഹമൊരുക്കുന്നത്. പ്രതാപിന് പതിനഞ്ച് വയസുള്ളപ്പോഴാണ് പിതാവ് കളത്തുങ്കല്‍ പോത്തന് മരിക്കുന്നത്. പിന്നീട് താന്‍ ജീവിതം സ്വയം പടുത്തുയര്ത്തുകയായിരുന്നുവെന്ന് അദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബിരുദം നേടിയ ശേഷം മുംബൈയില്‍ പരസ്യ ഏജന്‍സിയില്‍ കോപ്പി റൈറ്റര്‍ ആയിട്ടാണ് അദ്ദേഹം ജീവിതമാരംഭിക്കുന്നത്.