Connect with us

SPOTLIGHT

വി.ടി ബല്‍റാമിന്റെ മുതുകില്‍ കുറുവടി വീഴാതിരിക്കുന്നത് എ.കെ.ജി നയിച്ച സമരങ്ങളുടെ ഫലമായി

, 11:39 am

പി.എം.മനോജ്

ചരിത്രബോധത്തിനും സാമാന്യ ബോധത്തിനും പകരം മുത്തുച്ചിപ്പി മനസ് സ്ഥാപിക്കുന്നതിന്റെ ദുരന്ത ചിത്രമാണ് വിടി ബല്‍റാമില്‍ കാണുന്നത്. ബല്‍റാമിന് എ.കെ.ജിയെക്കുറിച്ച് അറിയണമെന്നില്ല. അങ്ങനെ അറിയണമെങ്കില്‍ കോണ്‍ഗ്രസിനെക്കുറിച്ച് ആദ്യം ബോധ്യമുണ്ടായിരിക്കണം. കേരളത്തിലെ ആദ്യത്തെകോണ്‍ഗ്രസുകാരില്‍ ഒരാളാണ് എ.കെ.ജി. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍ സ്വാതന്ത്ര്യ സമര സേനാനിയായ എ.കെ.ജി തടവറയിലായിരുന്നു. നവോത്ഥാന പ്രസ്ഥാനത്തെ ദേശീയ പ്രസ്ഥാന രൂപമായും കേരളത്തിന്റെ പുരോഗമന മുന്നേറ്റമായും ബന്ധിപ്പിച്ച കണ്ണിയാണ് എ.കെ.ജി.

വി.ടി ബല്‍റാമിന്റെ മുതുകില്‍ കുറുവടി വീഴാതിരിക്കുന്നത് എ.കെ.ജി നയിച്ച സമരങ്ങളുടെ ഫലമായിട്ടാണ്. ഗാന്ധിജി വിശേഷിപ്പിച്ച ഹരിജനങ്ങള്‍ക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടപ്പോള്‍ പോരാട്ടത്തിന്റെ കൊടിയുമായി കണ്ടോത്ത് എ.കെ.ജി ചെന്നിരുന്നു. അന്ന് കുറുവടികളും ഉലക്കയുമായാണ് എ.കെ.ജിയെയും കേളപ്പനെയും തല്ലിവീഴ്ത്തിയത്. ഗുരുവായൂരിലടക്കം അനീതി നടമാടിയ ഏത് ഗോപുരങ്ങളിലും കയറിചെന്ന് പോരാടിയ പാരമ്പര്യമാണ് എ.കെ.ജിയുടേത്.അതിന്റെ തുടര്‍ച്ചയാണ് ഇന്ന് കേരളവും ഇവിടത്തെ സാധാരണക്കാരും അനുഭവിക്കുന്ന സ്വാതന്ത്ര്യം. അതറിയാതെയാണ് ബല്‍റാം ചരിത്ര നിഷേധ ജല്‍പ്പനം നടത്തുന്നത്.

എ.കെ.ജിയുടെ ജീവിതം തുറന്ന പുസ്തകമാണ്. ‘എന്റെ ജീവിത കഥ’ അധഃസ്ഥിത വര്‍ഗ്ഗത്തിന്റെ മോചനത്തിനും വേണ്ടി കോണ്‍ഗ്രസുകാരനായും കമ്മ്യൂണിസ്റ്റുകാരനായും സാമൂഹ്യപരിഷ്‌കര്‍ത്താവായും എ.കെ.ജി നടത്തിയ പോരാട്ടത്തിന്റെ കഥയാണ്. അത്തരം ചരിത്രത്തത്തെ പരസ്യമായി പറയാന്‍ ഇല്ലാത്ത സംസ്‌കാരത്തെ പ്രധിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ നേതാവാണ് ബല്‍റാം. എ.കെ.ജിയെയും സുശീലാഗോപാലന്‍ എന്ന കമ്മ്യൂണിസ്റ്റ് നേതാവിനെയും ഒന്നിച്ച് ബല്‍റാം ആക്രമിക്കുകയാണ്. ആ ആക്രമണം കൊള്ളുന്നത് കേരളീയന്റെ മനസാക്ഷിയ്ക്ക് നേരെയാണ്.

നിരന്തരം പോരാട്ടത്തിന്റെ നൈരന്തര്യത്തിനായി ജീവിക്കാന്‍ സ്വയം മറന്നുപോയ മനുഷ്യനാണ് എ.കെ.ജി. അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചതും ആ ‘മറവി’ യാണ്. അടിയന്തിരാവസ്ഥയുടെ ഭീകരവാഴ്ചയ്‌ക്കെതിരെ സ്വന്തം അനാരോഗ്യം അവഗണിച്ച് കൊടുങ്കാറ്റായി ആഞ്ഞടിച്ച എ.കെ.ജിയെക്കുറിച്ച് ബല്‍റാമിന്റെ മുന്‍ തലമുറയ്ക്ക് കേട്ടുകേള്‍വിയെങ്കിലും ഉണ്ടാകും. അന്ന് കോണ്‍ഗ്രസുകാര്‍ വിളിച്ച മുദ്രാവാക്യം ‘കാലന്‍ വന്നു വിളിച്ചിട്ടും എന്താ ഗോപാലാ പോവാത്തെ’ എന്നായിരുന്നു.

നിരന്തരം പോരാട്ടത്തിന്റെ നൈരന്തര്യത്തിനായി ജീവിക്കാന്‍ സ്വയം മറന്നുപോയ മനുഷ്യനാണ് എ.കെ.ജി. അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചതും ആ ‘മറവി’ യാണ്. അടിയന്തിരാവസ്ഥയുടെ ഭീകരവാഴ്ചയ്‌ക്കെതിരെ സ്വന്തം അനാരോഗ്യം അവഗണിച്ച് കൊടുങ്കാറ്റായി ആഞ്ഞടിച്ച എ.കെ.ജിയെക്കുറിച്ച് ബല്‍റാമിന്റെ മുന്‍ തലമുറയ്ക്ക് കേട്ടുകേള്‍വിയെങ്കിലും ഉണ്ടാകും. അന്ന് കോണ്‍ഗ്രസുകാര്‍ വിളിച്ച മുദ്രാവാക്യം ‘കാലന്‍ വന്നു വിളിച്ചിട്ടും എന്താ ഗോപാലാ പോവാത്തെ’ എന്നായിരുന്നു.

ജീവിച്ചിരുന്ന എ.കെ.ജി മരിച്ചു കാണാനാണ് അന്നത്തെ കോണ്‍ഗ്രസുകാര്‍ കൊതിച്ചിരുന്നത്. മരണമടഞ്ഞിട്ടും പാവങ്ങളുടെ പടത്തലവനായി ജനഹൃദയങ്ങളില്‍ അനശ്വരനായ എ.കെ.ജിയെ വീണ്ടും വീണ്ടും കൊല്ലാന്‍ ബല്‍റാമിന്റെ കോണ്‍ഗ്രസ് മനസ് താത്പര്യപ്പെടുന്നതില്‍ അദ്ഭുതപ്പെടാനില്ല. നോട്ട് ദുരന്തത്തില്‍ രാജ്യം ചക്രശ്വാസം വലിക്കുമ്പോള്‍ പുതുവത്സരാഘോഷം വിദേശനഗരത്തിന്റെ ശീതളിമയിലേക്ക് പറന്നകന്ന പുത്തന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സാംസ്‌കാരിക മുഖമാണ് ബല്‍റാമിന്റെ വാക്കുകള്‍ക്ക്. അതിനെ അവഞ്ജതയോടെയും അറപ്പോടെയുമേ നോക്കികാണാന്‍ കഴിയുകയുള്ളു.

ഇതില്‍ പ്രകടമായ ചില നിയമലംഘനങ്ങള്‍ ഉണ്ട്. മരണമടഞ്ഞ മനുഷ്യനെ  അപകീര്‍ത്തിപ്പെടുത്തരുത് എന്ന് നിയമം അനുശാസിക്കുന്നു. ഒരര്‍ത്ഥത്തില്‍ പരേതന്റെ തന്നെ മൗലീകാവകാശത്തിലാണ് ബല്‍റാം കൈവച്ചിരിക്കുന്നത്. അതില്‍ പ്രതികരണം രൂക്ഷമാകുന്നത് സ്വാഭാവികമാണ്. അത്തരം പ്രതികരണങ്ങളില്‍ ബല്‍റാം ശാരീരികമായി രക്ഷപ്പെടുന്നത് എ.കെ.ജി ഉയര്‍ത്തിപ്പിടിച്ച ഉന്നതമായ മാനുഷിക മൂല്യങ്ങള്‍ പിന്‍മുറക്കാരുടെ മനസില്‍ വേരുറപ്പിച്ചിട്ടുള്ളതുകൊണ്ടാണ്.

 

Don’t Miss

FOOTBALL6 mins ago

ഗോവയോട് കണക്കു തീര്‍ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ്; കളി തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കൊച്ചിയിലേക്ക് ആരാധകരുടെ ഒഴുക്ക്

ഇടവേളയ്ക്കുശേഷം കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും കൊച്ചിയില്‍. ഇന്ന് എഫ്സി ഗോവയുമായാണ് കളി. ഐഎസ്എല്‍ നാലാംപതിപ്പില്‍ നിര്‍ണായകഘട്ടത്തിലാണ് ബ്ലാസ്റ്റേഴ്സ്. ശേഷിക്കുന്ന ഏഴു മത്സരങ്ങളില്‍ ഓരോന്നും പ്രധാനപ്പെട്ടത്. ഒന്ന് ഇടറിയാല്‍...

SOCIAL STREAM17 mins ago

കേശപരിചരണ ഉത്പന്നത്തിന്റെ പരസ്യത്തിന് ഹിജാബണിഞ്ഞ മോഡല്‍

മുടിയുടെ സൗന്ദര്യപരിചരണ ഉത്പന്നങ്ങളുടെ പരസ്യത്തില്‍ ഹിജാബണിഞ്ഞ മോഡല്‍. മുടി പുറത്ത് കാണിക്കാതെ എങ്ങനെ മുടിയുടെ പരസ്യം എന്നാണോ സംശയം. മോഡല്‍ തന്നെ ഉത്തരം പറയട്ടെ. മുടി വെളിയില്‍...

NATIONAL18 mins ago

സ്ത്രീയുടെ ശരീരം അവളുടെ മാത്രമാണ്, സമ്മതമില്ലാതെ സ്പര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഡല്‍ഹി കോടതി

സമ്മതമില്ലാതെ ആര്‍ക്കും ഒരു സ്ത്രീയെ സ്പര്‍ശിക്കാനാവകാശമില്ലെന്ന് കോടതി.ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സീമ മൈനിയയാണ് സമ്മതമില്ലാതെ സ്ത്രീയെ സ്പര്‍ശിക്കുന്നത് കുറ്റകരമാണെന്ന് നിരീക്ഷിച്ചത്. ഒമ്പതുവയസ്സുകാരിയെ ലൈംഗികമായി കയ്യേറ്റം ചെയ്ത...

PRAVASI22 mins ago

ആധാര്‍ ഇല്ലാത്ത വിദേശ ഇന്ത്യക്കാര്‍ക്ക് നാട്ടിലെ മൊബൈല്‍ നമ്പരുകളുടെ റീ വെരിഫിക്കേഷന്‍ നടത്താം

മാര്‍ച്ച് 31നു മുന്‍പ് ഇന്ത്യയില്‍ എല്ലാവരും മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാണു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ആധാര്‍ രേഖയില്ലാത്ത വിദേശ ഇന്ത്യക്കാര്‍ക്ക് അവരുടെ നാട്ടിലെ മൊബൈല്‍ നമ്പരുകളുടെ...

FOOTBALL27 mins ago

ന്യൂ ക്യാമ്പില്‍ എത്തിയ കുട്ടീഞ്ഞോയെ സ്വീകരിക്കാന്‍ മെസ്സിയും

ആദ്യമായി ബാഴ്‌സ ക്യാമ്പിലെത്തിയ കുട്ടീഞ്ഞോയെ നിറഞ്ഞ കയ്യടികളോടെയാണ് ബാഴ്‌സ താരങ്ങള്‍ സ്വീകരിച്ചത്. ബാഴ്‌സയുടെ സൂപ്പര്‍താരങ്ങളായ മെസ്സിയും പിക്വെയുമുള്‍പ്പടെയുള്ളവര്‍ കുട്ടീഞ്ഞോയെ സ്വീകരിക്കാനായി പരിശീലന ക്യാമ്പിലുണ്ടായിരുന്നു. ബാഴ്‌സലോണയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍...

FILM NEWS31 mins ago

നമിത സെക്സ്  സൈറണെന്ന  പരാമര്‍ശം; റിമയ്‌ക്കെതിരെ സംവിധായകന്‍

പുലിമുരുകനിലെ നമിതയുടെ കഥാപാത്രത്തെ വിമര്‍ശിച്ച നടി റിമ കല്ലിങ്കലിനെതിരെ സംവിധായകന്‍ സജിത് ജഗന്നാഥന്‍. നമിതയെ സെക്‌സ് സൈറണ്‍ എന്നു വിശേഷിപ്പിച്ചതിനെതിരെയാണ് സംവിധായകന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. പുലിമുരുകനിൽ സംവിധായകന്റെ...

POLITICS33 mins ago

രാജിയില്ലെന്ന് യെച്ചൂരി; ‘പാര്‍ട്ടി അംഗങ്ങള്‍ക്ക് ഭേദഗതി നിര്‍ദേശിക്കാനുള്ള അധികാരമുണ്ട്; ത്രിപുരയില്‍ സിപിഐഎം നേരിടാന്‍ പോകുന്നത് വാട്ടര്‍ലൂ’

സിപിഐഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിയില്ലെന്ന് സീതാറം യെച്ചൂരി. പാര്‍ട്ടി അംഗങ്ങള്‍ക്ക് ഭേദഗതി നിര്‍ദേശിക്കാനുള്ള അധികാരമുണ്ടെ്. ദേശീയതയുടെ പേരില്‍ ബിജെപി ഹിന്ദുത്വം അടിച്ചേല്‍പിക്കാനാണ് ശ്രമിക്കുന്നത്. ത്രിപുരയില്‍ സിപിഎം...

KERALA47 mins ago

വീണ്ടും ചരിത്രപരമായ മറ്റൊരു മണ്ടത്തരം സിപിഐ എം കാണിച്ചുവെന്നു ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി അവതരിപ്പിച്ച രേഖ സിപിഐ എം കേന്ദ്ര കമ്മിറ്റി തള്ളിയതിനെ പരിഹസിച്ച് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. വീണ്ടും...

KERALA52 mins ago

ജാതിമതില്‍ വിരുദ്ധ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ മാവോയിസ്‌റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തു

വടയമ്പാടി ഭജന മഠത്തോട് ചേര്‍ന്ന് വടയമ്പാടി ദലിത് ഭൂ അവകാശ മുന്നണിയുടെ നേതൃത്വത്തില്‍ നടന്ന ജാതിമതില്‍ വിരുദ്ധ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പത്രപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു....

NATIONAL59 mins ago

മുസാഫര്‍ കലാപം; ബിജെപി കേന്ദ്രമന്ത്രിമാരും എംപിമാരുമടക്കം പ്രതികളായിരുന്ന കേസ് പിന്‍വലിക്കാന്‍ യോഗി സര്‍ക്കാരിന്റെ നീക്കം

ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലുണ്ടായ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. 63 പേര്‍ കൊല്ലപ്പെടുകയും 4000ത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കലാപത്തിന്റെ സൂത്രധാരന്‍മാര്‍ക്കെതിരായ...