ഇന്ത്യയിലെ മുന്‍നിര ആശുപത്രികളില്‍ ഒന്നായ ആസ്റ്റര്‍ മെഡ്സിറ്റി സ്ത്രീകള്‍ക്കായി ആസ്റ്റര്‍ വിമന്‍സ് ഹാര്‍ട്ട് സെന്റര്‍ പ്രഖ്യാപിച്ചു. സ്ത്രീകളുടെ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഏറ്റവും സമഗ്രമായ കേന്ദ്രമാണ് വിമന്‍സ് ഹാര്‍ട്ട് സെന്റര്‍. ഹൃദയസംബന്ധമായ രോഗങ്ങളുടെ പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ, പുനരധിവാസം, ഗവേഷണം എന്നിവയുള്‍പ്പെടെ നിരവധി സേവനങ്ങള്‍ ഈ സെന്റര്‍ ഉറപ്പാക്കും.
സ്ത്രീകളിലെ ഹൃദയാഘാതം, ഗര്‍ഭാവസ്ഥയിലെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രായപൂര്‍ത്തിയായവരിലെ കോണ്‍ജെനിറ്റല്‍ ഹൃദ്രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധം, പ്രസവാനന്തരം, ആര്‍ത്തവവിരാമം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കുള്ള പ്രിവന്റീവ് ഹാര്‍ട്ട് ചെക്കപ്പുകള്‍ എന്നിവയാണ് സെന്ററിലെ പ്രധാന സേവനങ്ങള്‍. വാതരോഗ വൈകല്യങ്ങളുള്ള സ്ത്രീകളിലെ ഹൃദയാരോഗ്യം, നാഡി വൈകല്യങ്ങളും മാനസിക വെല്ലുവിളികളും നേരിടുന്ന സ്ത്രീകളിലേ ഹൃദ്രോഗ സംബന്ധമായ രോഗങ്ങളുടെ വിലയിരുത്തലുകളും നിയന്ത്രണവും സെന്ററില്‍ ഉള്‍പ്പെടും.
‘ഹൃദ്രോഗം മൂലം ഇന്ത്യയില്‍ ഒരുപാട് സ്ത്രീകള്‍ മരിക്കുന്നുണ്ട്. കൃത്യമായി രോഗലക്ഷണങ്ങളും അപകടസാധ്യതകളും തിരിച്ചറിയുകയും ജീവിതശൈലിയില്‍ മാറ്റം വരുത്തുകയും സമയബന്ധിതമായ പരിചരണം ലഭിക്കുകയും ചെയ്യുന്നത് ഒരു സ്ത്രീയുടെ ജീവന്‍ രക്ഷിക്കുകയും അതുവഴി കുടുംബത്തിന്റെയും സമൂഹത്തിന്റെയും മൊത്തത്തിലുള്ള സംരക്ഷണത്തിനും വഴിവെക്കും. സ്ത്രീകളുടെ ഹൃദയാരോഗ്യം സംരക്ഷിക്കുന്ന ഈ പുതിയ കേന്ദ്രം ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ‘ വി സ്റ്റാര്‍ ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകയും ചെയര്‍പേഴ്‌സണും മാനേജിംഗ് ഡയറക്ടറുമായ ശ്രീമതി ഷീല ഗ്രേസ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.
സ്ത്രീകളുടെ ഹൃദയാരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിദഗ്ദരായ കാര്‍ഡിയോളജി വിഭാഗം ഡോ. ടെഫി ജോസ് , ഗ്രോണ്‍ അപ്പ് കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് ഡിസീസ് സ്‌പെഷ്യലിസ്റ്റ് ഡോ. അന്നു ജോസ് . ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം ഡോ. എസ്. മായാദേവി കുറുപ്പ്, ഡോ. സറീന എ ഖാലിദ്, അനസ്തേഷ്യോളജി വിഭാഗം- ഡോ. ജ്യോതി ലക്ഷ്മി നായര്‍, റുമറ്റോളജി വിഭാഗം -ഡോ. നയന്‍താര ഷേണായി – സൈക്യാട്രി ആന്‍ഡ് കൗണ്‍സിലിംഗ് വിഭാഗം ഡോ. നമിത എം. ദാസ് – പോഷകാഹാരവും ഭക്ഷണക്രമം വിഭാഗം- സൂസന്‍ ഇട്ടി, – ഫിസിക്കല്‍ മെഡിസിനും റീഹാബിലിറ്റെഷന്‍ വിഭാഗം – ടിന്റു, എന്നിവരാണ് സെന്ററിലെ മറ്റ് അംഗങ്ങള്‍.
‘ലോക ഹൃദയാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം സ്ത്രീകളിലെ മൂന്നിലൊന്ന് മരണവും ഹൃദയ സംബന്ധമായ രോഗങ്ങള്‍ മൂലമാണ്. കൂടാതെ സ്തനാര്‍ബുദത്തെ അപേക്ഷിച്ച് 13 മടങ്ങ് സ്ത്രീകളുടെ മരണത്തിന് ഇവ കാരണമാകുന്നു . കൗമാരകാലവും ഗര്‍ഭധാരണവും മുതല്‍ സ്ത്രീകള്‍ക്ക് ആജീവനാന്തം നേരിടേണ്ടി വരുന്ന ഹൃദയ സംബന്ധമായ എല്ലാ രോഗങ്ങള്‍ക്കുമുള്ള ചികിത്സ വാഗ്ദാനം ചെയുന്ന ഒരേ ഒരു കേന്ദ്രമാണ് ആസ്റ്റര്‍ വിമന്‍സ് ഹാര്‍ട്ട് സെന്റര്‍. പുതിയതായി ആരംഭിച്ച കാര്‍ഡിയോ – ഒബ്സ്റ്റട്രിക്സ് ക്ലിനിക്ക് വഴി ഹൃദ്രോഗങ്ങള്‍ തടയുന്നതിലൂടെയും ഗര്‍ഭാവസ്ഥയിലെ ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് പ്രത്യേക പരിചരണവും ഞങ്ങള്‍ നല്‍കുന്നു. ഹൃദയ സംരക്ഷണത്തിനെക്കുറിച്ച് അവബോധം സ്ത്രീകളില്‍ സൃഷ്ടിക്കുകയും അവരെ ഹൃദയാരോഗ്യസംരക്ഷണത്തിന്റെ ആവശ്യകതകളെപ്പറ്റി തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തരാക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ‘ ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി കണ്‍സള്‍ട്ടന്റ് ഡോ. ടെഫി ജോസ് പറഞ്ഞു.
ആസ്റ്റര്‍ വിമന്‍സ് ഹാര്‍ട്ട് സെന്ററിന്റെ ആരംഭം ആസ്റ്റര്‍ മെഡ്സിറ്റിയെ സംബന്ധിച്ച് സുപ്രധാനമായ നാഴികക്കല്ലാണ്. സ്ത്രീകളുടെ ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഞങ്ങള്‍ക്ക് പൂര്‍ണ്ണമായ ബോധ്യമുണ്ട് . അത് തന്നെയാണ് ഇത്തരം ഒരു സെന്റര്‍ അവതരിപ്പിക്കുന്നതിനുള്ള പ്രധാന കാരണവും . പ്രായ-ലിംഗ ഭേദമന്യേ ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ആസ്റ്റര്‍ മെഡ്സിറ്റി ഇന്റേണല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ഗീത ഫിലിപ്‌സ് പറഞ്ഞു.
Read more
കാര്‍ഡിയാക് സയന്‍സ് വിഭാഗത്തില്‍ ആസ്റ്റര്‍ വിമന്‍സ് ഹാര്‍ട്ട് സെന്റര്‍ ചൊവ്വ, വ്യാഴം, ശനി രാവിലെ 11 മുതല്‍ 3 വരെ പ്രവര്‍ത്തിക്കും. ആസ്റ്റര്‍ കാര്‍ഡിയാക് സയന്‍സസിലെ കാര്‍ഡിയോ ഒബ്സ്റ്റട്രിക്സ് ക്ലിനിക്കില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1:30 മുതല്‍ 3 വരെയും സെന്റര്‍ പ്രവര്‍ത്തിക്കും . അപ്പോയിന്റ്മെന്റിന് 8129274333 എന്ന നമ്പറില്‍ വിളിക്കുക.