നിര്‍ധനരായവര്‍ക്ക് ഹൃദയ ചികിത്സ ഇനി തടസ്സമാകില്ല, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ഹൃദയ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ‘ആസ്റ്റര്‍ ഹൃദ്യം’ എന്ന പേരില്‍ ചികിത്സാ പദ്ധതി ആവിഷ്‌കരിച്ചു.
ബി പി എല്‍ കാര്‍ഡുള്ളവര്‍ ജനപ്രതിനിധികളുടെ റെക്കമന്റേഷന്‍ ലെറ്ററും പൂരിപ്പിച്ച അപേക്ഷ ഫോമും സമര്‍പ്പിച്ചാല്‍ ആനുകൂല്യം ലഭ്യമാകുമെന്ന് ഫർഹാൻ യാസിൻ [ ക്ലസ്റ്റർ ഡയറക്ടർ, ആസ്റ്റർ കേരള & ഒമാൻ] പറഞ്ഞു.
Read more
ആന്‍ജിയോഗ്രാം, ആന്‍ജിയോ പ്ലാസ്റ്റി, ബൈപ്പാസ് സര്‍ജറി എന്നിവയ്ക്കാണ് ചികിത്സാ ആനുകൂല്യം ലഭിക്കുക. ആസ്റ്റര്‍ ഡി എം ഫൗണ്ടേഷന്റെയും മറ്റ് സന്നദ്ധ സംഘടനകളുടേയും, ഉദാര മനസ്‌കരായ വ്യക്തികളുടേയും സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 8111998077, 7025767676 , 9656000601