ശരീരത്തിന്റെ വളർച്ചയ്ക്കും കോശങ്ങളെ ആരോഗ്യത്തോടെ നിലനിർത്താനും ആവശ്യമായ ഒന്നാണ് കൊളസ്‌ട്രോൾ. എന്നാൽ ഇന്നത്തെ കാലത്ത് ജീവിതശൈലീ രോഗങ്ങളുടെ പട്ടികയിൽ വരുന്ന ഒന്നായി മാറിയിരിക്കുകയാണ് കൊളസ്‌ട്രോൾ. പ്രധാനമായും പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും അടങ്ങിയ ഭക്ഷണക്രമം, ജനിതക വൈകല്യങ്ങൾ, പുകവലി, ഉദാസീനമായ ജീവിതശൈലി, മദ്യപാനം തുടങ്ങിയ ജീവിതശൈലി ഘടകങ്ങൾ എന്നിവ കാരണം കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിക്കും.
ഭക്ഷണത്തിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ചിയ വിത്തുകൾ വെള്ളം, വാൽനട്ട് തുടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡുകൾ ഉപയോഗിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് വളരെ നല്ലതാണ്. അവയിൽ അവശ്യമായ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
ഓട്‌സ്, ചുരയ്ക്ക അരിഞ്ഞിട്ട കടലമാവ് ദോശ പോലെയുള്ള ഉയർന്ന ഫൈബറും പ്രോട്ടീനും അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുക. ഇത് എൽഡിഎൽ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുന്നു.ഭക്ഷണത്തിനു ശേഷം 10-15 മിനിറ്റ് നടക്കാൻ ശ്രമിക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നു. കറികളിലും പരിപ്പിലും ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കുന്നതും കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കും. രക്തപ്രവാഹത്തിന് സഹായിക്കുന്നു.
ചിപ്‌സ്, മറ്റ് എണ്ണയിൽ വറുത്ത ലഘുഭക്ഷണങ്ങൾ ഒഴിവാക്കുക. ഈ ഭക്ഷണത്തിൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്ന സംസ്കരിച്ച സസ്യ എണ്ണകൾ അടങ്ങിയിട്ടുണ്ട്. കേക്ക്, റസ്ക് തുടങ്ങിയ ബേക്കറി സാധനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുക. ഈ ഇനങ്ങളിൽ ഉയർന്ന പഞ്ചസാരയും പൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്.
ഇലക്കറികൾ, ബ്രോക്കോളി, ഗ്രീൻ പീസ് തുടങ്ങിയ വൈറ്റമിൻ ബി അടങ്ങിയ പച്ചക്കറികൾ ചേർക്കുക. അവ കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുകയും ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. അതിരാവിലെ തന്നെ കൊളസ്ട്രോൾ കുറയ്ക്കുന്ന ഏതെങ്കിലും പാനീയം കുടിക്കുക. കൊളസ്ട്രോൾ കുറയ്ക്കുന്നതിനു പുറമേ, ഇത് വീക്കം കുറയ്ക്കുന്നു.