പുതിയ ഓഫ് റോഡ് മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് കാവസാക്കി. KLX450R ഡേര്‍ട്ട് ബൈക്കിന്റെ 2022 മോഡലിന് 8.99 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. പുതിയ KLX450R മുന്‍ഗാമിയെപ്പോലെ ഡേര്‍ട്ട്‌ബൈക്ക് കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ് യൂണിറ്റുകളായാണ് ഇന്ത്യയില്‍ എത്തുക.
പച്ചനിറത്തില്‍ ആറാടി
ലൈം ഗ്രീന്‍ കളര്‍ ഓപ്ഷനിലുള്ള ഒരു പുതിയ സെറ്റ് ഡീക്കലുകളാണ് കാവസാക്കി പുതിയ മോഡലിന് കൊടുത്തിരിക്കുന്നത്. ഇത് ബൈക്കിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. ജനുവരിയില്‍ ബൈക്കിന്റെ ഡെലിവറികള്‍ ആരംഭിക്കും. 2022 അവസാനത്തിന് മുമ്പ് മൂന്ന് പുതിയ ഇലക്ട്രിക്, ഹൈബ്രിഡ് ബൈക്കുകള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നും കവസാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. 2021 ഇന്ത്യ ബൈക്ക് വീക്കില്‍ Z650RS റെട്രോ മോഡലിനെയും കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു.
കരുത്താര്‍ജ്ജിച്ച പുതിയ മോഡല്‍
മുമ്പത്തേക്കാള്‍ മികച്ച ലോ-എന്‍ഡ് ടോര്‍ക്ക് ലഭിക്കുന്നതിനായി പരിഷ്‌കരിച്ച എന്‍ജിനോാടുകൂടിയാണ് പുതിയ മോഡലിനെ കവസാക്കി ഇറക്കുന്നത്. ഇത് ഏത് സാഹചര്യത്തെയും നേരിടാന്‍ സഹായിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. മാത്രമല്ല, പരുക്കന്‍ ഭൂപ്രദേശങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമായി സസ്‌പെന്‍ഷന്‍ സജ്ജീകരണത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. KLX450R മോഡലിന്റെ ഹൃദയഭാഗത്ത് അതേ 449 സിസി സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്.
ബൈക്കിന് സ്റ്റാന്‍ഡേര്‍ഡായി റെന്തല്‍ അലുമിനിയം ഹാന്‍ഡില്‍ബാറും ഒരു ചെറിയ ഡിജിറ്റല്‍ കണ്‍സോളും കാവസാക്കി നല്‍കിയിരിക്കുന്നു. മികച്ച ദൃശ്യപരതയ്ക്കായി എല്‍ഇഡി റിയര്‍ ലൈറ്റിംഗും ഇലക്ട്രിക്, കിക്ക് സ്റ്റാര്‍ട്ടര്‍ എന്നീ സംവിധാനങ്ങളും ജാപ്പനീസ് ബ്രാന്‍ഡിന്റെ 2022 മോഡല്‍ ബൈക്കില്‍ കമ്പനി സജ്ജീകരിച്ചിട്ടുണ്ട്. ഓഫ് റോഡ് മോട്ടോര്‍സൈക്കിളിന് 315 മില്ലീമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സാണുള്ളത്. 935 മില്ലീമീറ്റര്‍ സീറ്റ് ഉയരം മോഡലിന്റെ മറ്റൊരു പ്രത്യേകതയാണ്. 8 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിയുള്ള ഇത് സ്പീഡോമീറ്റര്‍, ഡ്യുവല്‍ ട്രിപ്പ്മീറ്ററുകള്‍, ഓഡോമീറ്റര്‍, ക്ലോക്ക് എന്നിവ പ്രദര്‍ശിപ്പിക്കുന്ന ഓള്‍-ഡിജിറ്റല്‍ കോംപാക്റ്റ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ്.
ഇന്ത്യക്കായുള്ള മോട്ടോര്‍സൈക്കിളിന്റെ പവര്‍ കണക്കുകള്‍ കവസാക്കി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ ബിഗ്-ബോര്‍ 4-സ്‌ട്രോക്ക്, ലിക്വിഡ്-കൂള്‍ഡ്, 449 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 8500 ആപിഎമ്മില്‍-ല്‍ 56.4 ബി എച്ച് പി പവറും 7500 ആപിഎമ്മില്‍ 50 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശക്തിയുള്ളതാണ്. ഒപ്പം ഈ എഞ്ചിന്‍ ഒരു ഭാരം കുറഞ്ഞ പെരിമീറ്റര്‍ ഫ്രെയിമിനുള്ളിലാണ് കവസാക്കി സ്ഥാപിച്ചിരിക്കുന്നത്. സസ്പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത് മുന്‍വശത്ത് ലോംഗ് ട്രാവല്‍ അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോഷോക്കുമാണ്. ബ്രേക്കിംഗിനായി കവസാക്കി KLX450R ല്‍ രണ്ടറ്റത്തും പെറ്റല്‍-ടൈപ്പ് ഡിസ്‌ക് ബ്രേക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
Read more
2035 ഓടെ തങ്ങളുടെ ശ്രേണിയുടെ ഭൂരിഭാഗവും ഇലക്ട്രിക്, ഹൈബ്രിഡ് മോഡലുകളാക്കി മാറ്റാന്‍ പദ്ധതിയിടുന്നതായാണ് പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ കാവസാക്കി അവകാശപ്പെടുന്നത്. പുതിയ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന തോടെ ഇരുചക്ര വാഹനങ്ങുടെ അഡ്വഞ്ചര്‍ മേഖലയില്‍ സ്ഥാനമുറപ്പിക്കാനാണ് കാവസാക്കിയുടെ പദ്ധതി.