ഡ്രൈവിങ് ലൈസന്‍സിനായുള്ള എച്ച്, റോഡ് ടെസ്റ്റുകള്‍ക്ക് ഇനി മുതല്‍ ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാം. ലൈസന്‍സിന് എന്‍ജിന്‍ ട്രാന്‍സ്മിഷന്‍ പരിഗണിക്കേണ്ടെന്ന കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. ടെസ്റ്റില്‍ ഇലക്ട്രിക് വാഹനങ്ങളും, ഓട്ടോമാറ്റിക് വാഹനങ്ങളും ഡ്രൈവ് ചെയ്ത് കാണിച്ചാലും ലൈസന്‍സ് നല്‍കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിട്ടു.
2019ല്‍ സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നിയമം മാറ്റിയെങ്കിലും കേരളത്തില്‍ നടപ്പായിരുന്നില്ല. ടെസ്റ്റില്‍ ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കാനാകില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്.
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവോടെ ഡ്രൈവിങ് ടെസ്റ്റ് കൂടുതല്‍ എളുപ്പമാകും. കാറുകള്‍ മുതല്‍ ട്രാവലര്‍ വരെ 7500 കിലോയില്‍ താഴെ ഭാരമുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുടെ ലൈസന്‍സിനാണ് ഈ വ്യവസ്ഥ.
Read more
ഓട്ടോമാറ്റിക് വാഹനം ഉപയോഗിച്ചാണ് ലൈസന്‍സ് എടുക്കുന്നതെങ്കിലും ഗിയര്‍ ഉള്ള വാഹനം ഓടിക്കുന്നതിന് തടസമുണ്ടാകില്ല.