ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനെട്ടാം പതിപ്പിൽ ഇതുവരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ആധിപത്യം പുലർത്തുന്നുണ്ട്. പതിനെട്ട് വർഷമായി വിരാട് കോഹ്‌ലി ആർസിബി ടീമിന്റെ ഭാഗമാണ്. മുൻ ആർസിബി നായകന്റെ സാന്നിധ്യം ഫ്രാഞ്ചൈസിക്ക് ഈ കാലഘത്തിൽ കൊടുത്ത ഊർജം അത്രത്തോളം വലുതായിരുന്നു എന്ന് പറയാം.
വൈറ്റ്-ബോൾ ക്രിക്കറ്റിൽ വിരാട് കോഹ്‌ലിയെ സംബന്ധിച്ച് അദ്ദേഹം എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഏകദിന ലോകകപ്പ് (2011), ടി 20 ലോകകപ്പ് (2024), ചാമ്പ്യൻസ് ട്രോഫി (2025) എന്നിവ അദ്ദേഹം നേടിയിട്ടുണ്ട്. എന്നാൽ അദ്ദേഹം കാത്തിരിക്കുന്നത് ആർസിബി ഏറെ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ട്രോഫി നേടി കൊടുക്കാനാണ്. ഐപിഎൽ ട്രോഫി നേടാത്തതിന് വിരാട് കോഹ്‌ലിയും ആർസിബിയും പലപ്പോഴും സോഷ്യൽ മീഡിയയിൽ ധാരാളം ട്രോളുകൾ നേരിടുന്നു.
2009, 2011, 2016 വർഷങ്ങളിൽ ഫൈനലിൽ എത്തിയെങ്കിലും അവർക്ക് അവിടെ ട്രോഫി നേടാനായില്ല. ഈ കാലഘട്ടത്തിൽ എല്ലാം ബാറ്റിംഗ് ഡിപ്പാർട്ടമെന്റ് മികച്ചത് ആയിരുന്നെങ്കിൽ പോലും ബോളിങ് ടീമിനെ പലപ്പോഴും തളർത്തിയിട്ടുണ്ട്. ഐപിഎല്ലിന്റെ എല്ലാ പതിപ്പുകളിലും ഒരു ഫ്രാഞ്ചൈസിയെ പ്രതിനിധീകരിച്ച ഒരേയൊരു കളിക്കാരൻ വിരാട് കോഹ്‌ലി മാത്രമാണ് എന്നൊരു റെക്കോഡും അദ്ദേഹം കൈവശം വെക്കുന്നുണ്ട്. ഉദ്ഘാടന ഐപിഎൽ മെഗാ ലേലത്തിൽ വിരാടിനെ സ്വന്തമാക്കാൻ ഡൽഹി ക്യാപിറ്റൽസിന് അവസരം ലഭിച്ചിരുന്നു, പക്ഷേ അവർ അത് ഉപേക്ഷിച്ചു, ബാക്കിയുള്ളത് ചരിത്രം ആണെന്ന് പറയാം. ആർസിബിയുടെ കിരീട വരൾച്ച ഇത്തവണ അവസാനിപ്പിക്കാൻ കോഹ്‌ലി ശ്രമിക്കുമ്പോൾ താരത്തിന്റെ മികച്ച ഫോമും ടീമിനെ സഹായിക്കുന്ന ഘടകമാണ്.
എന്തായാലും കോഹ്‌ലി അടുത്തിടെ ആർസിബിയുടെ പോഡ്‌കാസ്റ്റിൽ മിസ്റ്റർ നാഗ്‌സിനൊപ്പം പ്രത്യക്ഷപ്പെട്ട് ആർസിബിയുടെ ഐപിഎൽ വിജയ സാധ്യതകളെക്കുറിച്ച് അഭിപ്രായം നൽകി. “ഞങ്ങളുടെ കാര്യം നോക്കൂ, ഇത് ഒരിക്കലും സുരക്ഷിതമല്ല; നിങ്ങൾക്ക് വിശ്വസിക്കാം, പക്ഷേ അത് ഒരിക്കലും സുരക്ഷിതമല്ല,” മിസ്റ്റർ നാഗ്‌സിന്റെ ചോദ്യത്തിന് ഉത്തരം നൽകിക്കൊണ്ട് കോഹ്‌ലി പറഞ്ഞു.
View this post on InstagramRead more