60 ദിവസം കൊണ്ട് 50,000 ബുക്കിംഗ്; വമ്പന്‍ കുതിപ്പുമായി ഹ്യൂണ്ടായിയുടെ ചെറു എസ്‌യുവി

ഹ്യൂണ്ടായ് അവതരിപ്പിക്കുന്ന ചെറു എസ്യുവി വെന്യുവിന് 60 ദിവസം കൊണ്ട് 50,000 ബുക്കിംഗ്. അതായത് ദിവസം ശരാശരി 830 ബുക്കിംഗ്. മേയ് 21 ന് ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറിയ വെന്യുവിന് വില പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ മികച്ച സ്വീകരണമാണ് ലഭിച്ചത്. വില പ്രഖ്യാപിച്ചതിനു ശേഷവും വെന്യുവിനോടുള്ള ഉപഭോക്താക്കളുടെ പ്രിയം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. 6.50 ലക്ഷം മുതലാണ് വെന്യുവിന് വില.

50000 ബുക്കിംഗുകളില്‍ 18,000 യൂണിറ്റ് ഇതിനോടകം തന്നെ കമ്പനി വിതരണം ചെയ്തു കഴിഞ്ഞു. ഇതില്‍ 55 ശതമാനവും ബ്ലൂ ലിങ്ക് സാങ്കേതിക വിദ്യ നല്‍കിയിട്ടുള്ള വാഹനമാണെന്ന് ഹ്യുണ്ടായ് പറഞ്ഞു. മേയ് അവസാനം വെന്യു ഇരുപതിനായിരത്തിലേറെ ബുക്കിങ് നേടിയെടുത്തിരുന്നു. ജൂണ്‍ പകുതിയായപ്പോള്‍ മുതല്‍ വെന്യുവിന്റെ ചില വകഭേദങ്ങള്‍ ലഭിക്കാന്‍ ഒന്നര മുതല്‍ രണ്ടു മാസം വരെ കാത്തിരിപ്പാണ് സൃഷ്ടിപ്പെട്ടത്.

Image result for hyundai-venue-got-50000-bookings-in-60 days

രണ്ട് പെട്രോള്‍, ഒരു ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഹ്യുണ്ടായ് വെന്യൂ ലഭിക്കുന്നത്. 118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 89 ബിഎച്ച്പി പവറും 220 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ഈ വാഹനം എത്തുന്നത്.

Image result for hyundai-venue-got-50000-bookings-in-60 days

Read more

1.0 ലിറ്റര്‍ എന്‍ജിനില്‍ ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കും മാനുവല്‍ ഗിയര്‍ബോക്സും 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ഡീസല്‍ എന്‍ജിനില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമാണ് ട്രാന്‍സ്മിഷന്‍.  മാരുതി സുസുക്കി വിറ്റാര ബ്രേസ, ടാറ്റ നെക്‌സന്‍, ഫോഡ് ഇകോസ്‌പോര്‍ട്, മഹീന്ദ്ര എക്‌സ്യുവി 300 തുടങ്ങിയവയോടു മത്സരിച്ചാണു വെന്യുവിന്റെ ഈ തകര്‍പ്പന്‍ പ്രകടനം.