ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന്റെ ഗ്രൂപ്പുകളും മത്സരങ്ങളും ഐസിസി പ്രഖ്യാപിച്ചു. ടൂര്‍ണമെന്റ് ഫെബ്രുവരി 19 ന് കറാച്ചിയില്‍ ആരംഭിച്ച് മാര്‍ച്ച് 9 ന് അവസാനിക്കും. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ 15 മത്സരങ്ങള്‍ നടക്കും. പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടക്കും.
പാകിസ്ഥാനില്‍ റാവല്‍പിണ്ടി, ലാഹോര്‍, കറാച്ചി എന്നീ മൂന്ന് വേദികളിലായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഓരോ പാകിസ്ഥാന്‍ വേദിയിലും മൂന്ന് ഗ്രൂപ്പ് ഗെയിമുകള്‍ വീതം ഉണ്ടാകും. ഇന്ത്യ യോഗ്യത നേടിയില്ലെങ്കില്‍ മാര്‍ച്ച് 9 ന് ലാഹോര്‍ ഫൈനലിന് ആതിഥേയത്വം വഹിക്കും. ഇന്ത്യ ഫൈനലിലെത്തിയാല്‍ ആ മത്സരം ദുബായില്‍ നടക്കും.
ഇന്ത്യയുടെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളും ആദ്യ സെമി ഫൈനലും ദുബായില്‍ നടക്കും. സെമിഫൈനലിനും ഫൈനല്‍ മത്സരത്തിനും റിസര്‍വ് ദിനങ്ങളുണ്ടാകും. ആതിഥേയരായ പാകിസ്ഥാനും ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് എന്നിവര്‍ക്കുമൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യയുള്ളത്
ഫെബ്രുവരി 20ന് ബംഗ്ലാദേശിനെ നേരിടുന്നതോടെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഫെബ്രുവരി 23നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം.
ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ പോരാട്ടങ്ങള്‍:
ഫെബ്രുവരി 20, ഇന്ത്യ v ബംഗ്ലാദേശ്, ദുബായ്
ഫെബ്രുവരി 23, ഇന്ത്യ v പാകിസ്ഥാൻ, ദുബായ്
മാർച്ച് 2, ഇന്ത്യ v ന്യൂസിലാൻഡ്, ദുബായ്
മാർച്ച് 4, സെമി ഫൈനൽ 1, ദുബായ്
മാർച്ച് 9, ഫൈനൽ, ലാഹോർ (ഇന്ത്യ യോഗ്യത നേടിയാല്‍ ദുബായിൽ)
Read more
മാർച്ച് 10, റിസർവ് ദിനം