ദുര്‍ഘട പ്രദേശങ്ങളിലൂടെയുള്ള യാത്ര എളുപ്പമാക്കുന്നതിനായി കേരള പൊലീസിലേക്ക് വാങ്ങിയ പുതിയ 46 ഫോഴ്‌സ് ഗൂര്‍ഖ വാഹനങ്ങള്‍ വിവിധ സ്റ്റേഷനുകള്‍ക്ക് കൈമാറി. പൊലീസ് ആസ്ഥാനത്തെ എഡിജിപി മനോജ് എബ്രഹാം കമ്പനി പ്രതിനിധികളില്‍നിന്ന് വാഹനങ്ങള്‍ ഏറ്റുവാങ്ങി അതത് പൊലീസ് സ്റ്റേഷനുകള്‍ക്ക് നല്‍കി.
നക്‌സല്‍ ബാധിത പ്രദേശങ്ങളിലെയും ഉയര്‍ന്ന പ്രദേശങ്ങളിലെയും പൊലീസ് സ്റ്റേഷനുകള്‍ക്കാണ് വാഹനങ്ങള്‍ നല്‍കിയത്. ഫോഴ്സ് കമ്പനിയുടെഫോര്‍വീല്‍ ഡ്രൈവ് എ.സി വാഹനത്തില്‍ ആറു പേര്‍ക്ക് സഞ്ചരിക്കാം. ഒരു വാഹനത്തിന് 13.25 ലക്ഷം രൂപയാണ് വില.
Read more
സ്റ്റേറ്റ് പ്ലാന്‍, പൊലീസ് നവീകരണപദ്ധതി എന്നിവപ്രകാരമുള്ള ഫണ്ട് ഉപയോഗിച്ചാണ് വാഹനങ്ങള്‍ വാങ്ങിയത്. 6 ലിറ്റര്‍ ടി ഡി 2650 എഫ് ഡീസല്‍ എന്‍ജിന് 91 ബി എച്ച് പി കരുത്തും 250 എന്‍എമ്മ് ടോര്‍ക്കും ഉത്പാദിപ്പിക്കും.