MI VS RCB: രോഹിത് ശര്‍മയെ ഇന്നും കളിപ്പിക്കില്ല?, മുംബൈ ടീമിന് ഇത് എന്തുപറ്റി, കോച്ച് ജയവര്‍ധനെ പറഞ്ഞത്, പ്രതീക്ഷയോടെ ആരാധകര്‍

ഐപിഎലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ പരിക്കുമൂലം സ്റ്റാര്‍ ബാറ്റര്‍ രോഹിത് ശര്‍മ കളിച്ചിരുന്നില്ല. കാല്‍മുട്ടിനേറ്റ പരിക്ക് കാരണമാണ് ഹിറ്റ്മാന്‍ മത്സരത്തിന് ഇറങ്ങാതിരുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. രോഹിതിന് പകരം ലഖ്‌നൗവിനെതിരെ വില്‍ ജാക്‌സ് റിയാന്‍ റിക്കല്‍ട്ടനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തു. എന്നാല്‍ മുംബൈയ്ക്കായി ഓപ്പണിങ്ങില്‍ ഇരുവര്‍ക്കും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം ആര്‍സിബിക്കെതിരായ ഇന്നത്തെ മത്സരത്തിലൂടെ രോഹിത് ശര്‍മ തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഹിറ്റ്മാന്റെ അസാന്നിധ്യം കഴിഞ്ഞ മത്സരത്തില്‍ കാര്യമായി ബാധിച്ചുവെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

രോഹിത് ശര്‍മ ഇന്നത്തെ മത്സരത്തില്‍ കളിക്കുമോയെന്ന കാര്യത്തില്‍ മുംബൈ കോച്ച് ജയവര്‍ധനെ മനസുതുറന്നിരുന്നു. രോഹിതിനെ നന്നായി കാണപ്പെട്ടുവെന്നും നെറ്റ്‌സില്‍ പരിശീലനത്തിനിറങ്ങിയെന്നും ജയവര്‍ധനെ പറയുന്നു. ബാറ്റ് ചെയ്യുന്നതിനിടെ അദ്ദേഹത്തിന്റെ കാലിന് നിര്‍ഭാഗ്യകരമായി സംഭവിച്ച ഒരു പരിക്കായിരുന്നു അത്. അതിനാല്‍ അത് സുഖകരമല്ല. ഞങ്ങള്‍ക്ക് ഇന്നലെ യാത്രയുടെ ദിവസമായിരുന്നു. ഇന്ന് അദ്ദേഹത്തിന് ഒരു ഹിറ്റ് കൂടിയുണ്ട്. തുടര്‍ന്ന് ഞങ്ങള്‍ അതിനെ കുറിച്ച് ഒരു വിലയിരുത്തല്‍ നടത്തും. മത്സരത്തിന് മുന്‍പുളള വാര്‍ത്താസമ്മേളനത്തില്‍ ജയവര്‍ധനെ പറഞ്ഞു.

അതേസമയം ബെംഗളൂരുവിനെതിരെയുളള ഇന്നത്തെ മത്സരം മുംബൈ ഇന്ത്യന്‍സിന് ഇന്ന് ഏറെ നിര്‍ണായകമാണ്. ആര്‍സിബിയെ തോല്‍പ്പിച്ച് ടൂര്‍ണമെന്റിലേക്ക് തിരിച്ചുവരാനാവും ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീമിന്റെ ശ്രമം. ഇതിനായി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് അവരെ സഹായിക്കും.