കാത്തിരിക്കേണ്ട പുത്തൻ ഓഫ്-റോഡ് ബൈക്കുകൾ!

അടുത്ത രണ്ട് വർഷത്തിനുള്ളിൽ നിരവധി പുതിയ മോഡലുകളുടെ വരവിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് ഓഫ് റോഡ് മോട്ടോർസൈക്കിൾ വിഭാഗം. റോയൽ എൻഫീൽഡ്, ട്രയംഫ്, ഹീറോ മോട്ടോകോർപ്പ്, കെടിഎം തുടങ്ങിയ മോഡലുകൾ വരും മാസങ്ങളിൽ അവതരിപ്പിക്കും.

ത്രില്ലിംഗ് ഫീച്ചറുകളും സമാനതകളില്ലാത്ത പെർഫോമൻസും കൊണ്ട് നിറഞ്ഞ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 5 ഓഫ്-റോഡ് ബൈക്കുകൾ ആണ് ഉടൻ ലോഞ്ച് ചെയ്യാൻ പോകുന്നത്. ഐതിഹാസിക ബ്രാൻഡുകൾ മുതൽ വിപ്ലവകരമായ ഡിസൈനുകൾ വരെ ഈ ബൈക്കുകൾ ഓഫ്-റോഡ് അനുഭവം പുനർനിർവചിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. അടുത്ത മാസങ്ങളിൽ ഇന്ത്യയിൽ അവതരിപ്പിക്കുന്ന അഞ്ച് ഓഫ് റോഡ് ബൈക്കുകൾ നോക്കാം…

റോയൽ എൻഫീൽഡ് സ്‌ക്രാം 440

2025-ൻ്റെ തുടക്കത്തോടെ സ്‌ക്രാം 411-ന് പകരമായി സ്‌ക്രാം 400 എത്തും. ഗോവയിലെ മോട്ടോവേഴ്‌സ് ഫെസ്റ്റിവലിൽ അനാച്ഛാദനം ചെയ്‌ത സ്‌ക്രാം 440 യ്ക്ക് ഇപ്പോൾ വിൽക്കുന്ന മോഡലിൽ കാണുന്നതിനേക്കാൾ കൂടുതൽ പവറും ടോർക്കും പ്രാപ്തമാക്കുന്ന വർധിച്ച ബോറോടുകൂടിയ അപ്‌ഡേറ്റ് ചെയ്‌ത എഞ്ചിനാണ്. കൂടാതെ, മറ്റ് പല മാറ്റങ്ങളും മോഡലിൽ വരുത്തിയിട്ടുണ്ട്. എന്നാൽ ഡിസൈനിൻ്റെ കാര്യത്തിൽ ഇതുവരെ വലിയ പരിഷ്കാരങ്ങളൊന്നും നടപ്പിലാക്കിയിട്ടില്ല.

ട്രയംഫ് സ്ക്രാമ്പ്ളർ 4T:

ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യ അടുത്തിടെ സ്പീഡ് 400-ൻ്റെ കൂടുതൽ താങ്ങാനാവുന്ന വേരിയൻ്റ് അവതരിപ്പിച്ചിരുന്നു. സ്പീഡ് T4 എന്നാണ് ഈ മോഡലിനെ വിളിക്കുന്നത്. സമാനമായ രീതിയിൽ സ്‌ക്രാംബ്ലർ 400X അടിസ്ഥാനമാക്കിയുള്ള T4 വരും മാസങ്ങളിൽ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് 400X-ന് താഴെയായി സ്ഥാനം പിടിക്കും. കൂടുതൽ മത്സരാധിഷ്ഠിതമായി വില നൽകുന്നതിന് 400X-ൽ കണ്ടെത്തിയ ചില സവിശേഷതകൾ ഇതിന് കുറവായിരിക്കും.

ഹീറോ എക്സ്പൾസ് 210

ഇന്ത്യൻ വിപണിയിൽ ഹീറോയ്ക്ക് വൻ ഡിമാൻഡ് നേടിക്കൊടുത്ത ഒരു മോഡലാണ് ഹീറോ എക്സ്പൾസ്. വമ്പൻ മാറ്റങ്ങൾ ഒന്നുമില്ലാതെയാണ് എക്സ്പൾസ് എത്രയും കാലം പിടിച്ചു നിന്നത്. നവംബറിൽ മിലാനിൽ നടന്ന EICMA 2024 ഷോയിൽ ഹീറോ മോട്ടോകോർപ്പ് നാല് പുതിയ മോട്ടോർസൈക്കിളുകൾ അവതരിപ്പിച്ചിരുന്നു. ജനപ്രിയമായ എക്സ്പൾസിന് 200 ന് പകരമായി പ്രവർത്തിക്കും എന്നതിനാൽ രണ്ടാം തലമുറ എക്സ്പൾസ് 210 ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.

എന്നിരുന്നാലും പുതിയ ഉപകരണങ്ങൾ ഉൾപ്പെടുത്തുന്നതിനൊപ്പം കരിസ്മ XMR-ൽ കാണപ്പെടുന്ന അതേ ലിക്വിഡ്-കൂൾഡ് എഞ്ചിൻ ഫീച്ചർ ചെയ്യുന്നതിനാൽ ഇതിന് അൽപ്പം വില കൂടുതലായിരിക്കും. അടുത്ത മാസം നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ എക്‌സ്‌പൾസ് 210 അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1.47 ലക്ഷം മുതൽ 1.55 ലക്ഷം രൂപ വരെയാണ് നിലവിൽ എക്സ്പൾസ് 200-ന് എക്സ്-ഷോറൂം വില വരുന്നത്. അപ്പ്ഡേറ്റ് ചെയ്ത് എത്തുന്ന 210 മോഡലിന് ഉയർന്ന വിലയുണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. നിലവിലെ എക്സ്പൾസ് പോലെ 210-നും ഒരു റാലി കിറ്റ് ഓഫർ ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷ.

പുതിയ കെടിഎം 390 അഡ്വഞ്ചർ & 390 എൻഡ്യൂറോ ആർ:

പുതിയ കെടിഎം 390 അഡ്വഞ്ചർ, 390 എൻഡ്യൂറോ ആർ എന്നിവയുടെ ബുക്കിംഗ് പ്രാദേശികമായി ഓൺലൈനിൽ ആരംഭിച്ചിട്ടുണ്ട്. രണ്ട് മോഡലുകളും ഗോവയിലെ IBWവിൽ ആഭ്യന്തര പ്രീമിയർ നടത്തി. ഔട്ട്‌ഗോയിംഗ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ തലമുറ കെടിഎം 390 അഡ്വഞ്ചർ സ്റ്റൈലിംഗും മെക്കാനിക്കൽ റിവിഷനുകളും നേടുന്നു. അതേസമയം എൻഡ്യൂറോ ആർ ശ്രദ്ധേയമായ മാറ്റങ്ങളുള്ള കൂടുതൽ ഹാർഡ്‌കോർ ഓഫ്-റോഡ് അധിഷ്ഠിത മോഡൽ ആണ്.

Read more