5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകൾ!

ഒരു വാഹനം വാങ്ങുമ്പോൾ മൈലേജ് പോലെതന്നെ നോക്കുന്ന മറ്റൊരു കാര്യമാണ് സേഫ്റ്റി. ടാറ്റ മുതൽ മാരുതി വരെയുള്ള ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകൾ. ടാറ്റ, ഫോക്‌സ്‌വാഗൺ, സ്‌കോഡ, ഹ്യുണ്ടായ്, മഹീന്ദ്ര തുടങ്ങിയ കാർ നിർമ്മാതാക്കൾ ഇന്ത്യയിലെ ഉപഭോക്താക്കൾക്കിടയിൽ സേഫ്റ്റിയ്ക്ക് മുൻഗണന നൽകാൻ ശ്രദ്ധിക്കാറുണ്ട്. ഇന്ത്യയിൽ മികച്ച സേഫ്റ്റി റേറ്റിംഗുകൾ നേടിയ ഏറ്റവും സുരക്ഷിതമായ കാറുകൾ നോക്കാം.

ടാറ്റ സഫാരി :ടാറ്റ മോട്ടോഴ്‌സിൻ്റെ മുൻനിര എസ്‌യുവിയായ സഫാരി ഗ്ലോബൽ NCAPൽ മുതിർന്നവർക്കും കുട്ടികൾക്കും സംരക്ഷണം നൽകുന്ന വിഭാഗങ്ങളിൽ 5 സ്റ്റാർ ആണ് നേടിയിരിക്കുന്നത്.

ടാറ്റ ഹാരിയർ :ഗ്ലോബൽ NCAPൽ മുതിർന്നവരുടെ സുരക്ഷയിലും കുട്ടികളുടെ സുരക്ഷയിലും ടാറ്റ ഹാരിയറിന് 5 സ്റ്റാർ ലഭിച്ചു.

ടാറ്റ നെക്സോൺ : സഫാരി, ഹാരിയർ എന്നിവ പോലെ തന്നെ, ഗ്ലോബൽ NCAP-ൽ മുതിർന്നവർക്കും കുട്ടികൾക്കും സംരക്ഷണം നൽകുന്ന വിഭാഗങ്ങളിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ആണ് Nexon-ന് ലഭിച്ചിട്ടുണ്ട്.

ഫോക്സ്‌വാഗൺ വിർട്ടസ് : സുരക്ഷിതമായ കാറുകൾ നിർമ്മിക്കുന്നതിന് ശ്രദ്ധ നേടിയ കമ്പനിയാണ് ഫോക്സ്‌വാഗൺ. ഗ്ലോബൽ NCAPൽ മുതിർന്നവരുടെ സുരക്ഷയിലും കുട്ടികളുടെ സുരക്ഷയിലും 5 സ്റ്റാർ നേടിയ വിർട്ടസിലൂടെ കമ്പനി ഇത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

സ്കോഡ സ്ലാവിയ : വിർട്ടസിനെപ്പോലെ മുതിർന്നവരുടെ സുരക്ഷയിലും കുട്ടികളുടെ സുരക്ഷയിലും സ്ലാവിയയ്ക്ക് 5-സ്റ്റാർ ഗ്ലോബൽ NCAP റേറ്റിംഗ് ആണ് ലഭിച്ചിരിക്കുന്നത്.

ഫോക്സ്വാഗൺ ടൈഗൺ : ഗ്ലോബൽ NCAPൽ മുതിർന്നവരുടെ സുരക്ഷയിലും കുട്ടികളുടെ സുരക്ഷയിലും ടൈഗൺ 5 സ്റ്റാർ ആണ് നേടിയിരിക്കുന്നത്.

സ്കോഡ കുശാഖ് : ഗ്ലോബൽ NCAPൽ മുതിർന്നവരുടെയും കുട്ടികളുടെയും ഒക്കപ്പൻ്റ് പ്രൊട്ടക്ഷൻ വിഭാഗങ്ങളിൽ കുഷാക്കിന് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ഉണ്ട്. VW-ൻ്റെ ഇന്ത്യ-നിർദ്ദിഷ്ട MQB-AO-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് വിർട്ടസ്, സ്ലാവിയ, ടൈഗൺ, കുശാഖ് എന്നിവ.

ഹ്യുണ്ടായ് വെർണ: ഗ്ലോബൽ NCAPൽ മുതിർന്നവരുടെ സുരക്ഷയിലും കുട്ടികളുടെ സുരക്ഷയിലും 5 സ്റ്റാർ ലഭിച്ച ഏക ഹ്യുണ്ടായ് കാറാണ് വെർണ.

മാരുതി സുസുക്കി ഡിസയർ: ഗ്ലോബൽ NCAPൽ മുതിർന്നവരുടെ സുരക്ഷയിൽ 5 സ്റ്റാറും കുട്ടികളുടെ സുരക്ഷയിൽ 4 സ്റ്റാറും ഡിസയർ അടുത്തിടെ നേടിയിരുന്നു. ഗ്ലോബൽ NCAP-ൽ ഇന്നുവരെ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ച ഏക മാരുതി സുസുക്കി കാറാണിത്.

മഹീന്ദ്ര സ്കോർപ്പിയോ-N: ഗ്ലോബൽ NCAPൽ മുതിർന്നവരുടെ ഒക്കപ്പൻറ് പ്രൊട്ടക്ഷനിൽ 5 സ്റ്റാറും കുട്ടികളുടെ ഒക്കപ്പൻറ് പ്രൊട്ടക്ഷനിൽ 3 സ്റ്റാറുമാണ് മഹീന്ദ്ര സ്കോർപിയോ -N നേടിയിരിക്കുന്നത്.