രാജ്യത്തെ ഏറ്റവും വിലകൂടിയ ഭൂമി വാങ്ങലുമായി അദാനി ഗ്രൂപ്പ്. ദക്ഷിണ മുംബൈയിലെ മലബാര്‍ ഹില്ലില്‍ ഏകദേശം ഒരു ഏക്കറിലേറെ വരുന്ന ഭൂമി 170 കോടി രൂപയ്ക്ക് അദാനി ഗ്രൂപ്പ് വാങ്ങിയത്. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള സഹസ്ഥാപനം മാഹ്ഹില്‍ പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് (എംപിപിഎല്‍) ഭൂമിയില്‍ പണംമുടക്കിയിരിക്കുന്നത്. 10.5 കോടി രൂപയാണ് സ്റ്റാംപ് ഡ്യൂട്ടിയായി നല്‍കിയത്. റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാനായി ഈ സ്ഥലം ഉപയോഗപ്പെടുത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
ബെഹ്റാം നോവ്റോസ്ജി ഗമാഡിയയെന്നയാളുടെ ഉടമസ്ഥതയിലുള്ള ഭൂമിയും 257 സ്‌ക്വയര്‍ ഫീറ്റര്‍ കെട്ടിടവുമാണ് അദാനി സ്വന്തമാക്കിയത്. സ്വാതന്ത്യത്തിന് മുമ്പ് തന്നെ ഗമാഡിയ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം നഗരത്തിലെ ഏറ്റവും പ്രീമിയം ഭൂമിയായാണ് കണക്കാക്കുന്നത്. 48,491 സ്‌ക്വയര്‍ഫീറ്റ് ഭൂമിയാണ് അദാനി സ്വന്തമാക്കിയത്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ പാഴ്സി കുടുംബം കൈവശം വച്ചുപോന്ന ഭൂമിയാണിത്. . രാജ്യത്തു തന്നെ ഏറ്റവും വിലകൂടിയ സ്ഥലങ്ങളില്‍ ഒന്നായാണ് മലബാര്‍ ഹില്‍ മേഖല കണക്കാക്കപ്പെടുന്നത്.
എന്നാല്‍, ഭൂമി വില്‍പനയെ കുറിച്ച് പ്രതികരിക്കാന്‍ അദാനി കമ്പനിയായ മാഹ്-ഹില്‍ പ്രൊപ്പര്‍ട്ടീസ് തയാറായിട്ടില്ല. ഭൂമി വിറ്റയാളെ പ്രതികരണത്തിനായി ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസവും ഇത്തരത്തില്‍ മുംബൈയില്‍ വന്‍ ഭൂമി ഇടപാട് നടന്നിരുന്നു.
Read more
ദക്ഷിണ മുംബൈയിലെ ലക്ഷ്മിവിലാസ് ബംഗ്ലാവാണ് വിറ്റത്. നേപ്പിയന്‍ സീ റോഡിലായിരുന്നു ബംഗ്ലാവ് സ്ഥിതി ചെയ്തിരുന്നത്. ക്വിറ്റ് ഇന്ത്യ സമരകാലത്ത് സ്വാതന്ത്ര്യസമരസേനാനികള്‍ ഒളിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. 19,891 സ്‌ക്വയര്‍ഫീറ്റ് ബംഗ്ലാവ് 276 കോടിക്കാണ് വിറ്റത്.