അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താരിഫ് പദ്ധതികള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സ്വര്‍ണ്ണ വിലയില്‍ വര്‍ധന് തുടരുകയാണ്. അമേരിക്കയിലേക്കുള്ള എല്ലാ ഇറക്കുമതികള്‍ക്കും 10% അടിസ്ഥാന താരിഫ് ഏര്‍പ്പെടുത്തുമെന്നും രാജ്യത്തെ ഏറ്റവും വലിയ ചില വ്യാപാര പങ്കാളികള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുമെന്നുമാണ് യുഎസ് പ്രസിഡന്റ് ട്രംപ് ബുധനാഴ്ച പറഞ്ഞത്. കഴിഞ്ഞ തവണത്തെ പരാജയത്തിന് ശേഷം വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയപ്പോള്‍ ട്രംപ് ആരംഭിച്ച വ്യാപാര യുദ്ധത്തിന് ഇതോടെ തുടക്കമായി.
താരിഫ് പദ്ധതികള്‍ പ്രസിഡന്റ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സ്വര്‍ണ്ണ വിലയില്‍ വര്‍ധന തുടരുകയാണ്. 2025ല്‍ ഇതുവരെ സ്വര്‍ണ്ണം 500 ഡോളറിലധികം ഉയര്‍ന്നുവെന്നാണ് കണക്ക്. ചൊവ്വാഴ്ച 3,148.88 ഡോളര്‍ എന്ന റെക്കോര്‍ഡ് വില ഉയരത്തിലേക്കും സ്വര്‍ണമെത്തി. ട്രംപ് വ്യാപാര യുദ്ധം കനപ്പിച്ച് റെസിപ്രോകല്‍ താരിഫ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സുരക്ഷിത നിക്ഷേപം വര്‍ധിച്ചതോടെ ബുധനാഴ്ച സ്വര്‍ണ്ണ വില എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് എത്തി.
EDT (2053 GMT) വൈകുന്നേരം 04:53 ന് സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 0.6% ഉയര്‍ന്ന് 3,129.46 ഡോളറിലെത്തി. യുഎസ് സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.6% ഉയര്‍ന്ന് 3,166.20 ഡോളറില്‍ ക്ലോസ് ചെയ്തു. ‘പരസ്പര താരിഫുകള്‍ പ്രതീക്ഷിച്ചതിലും വളരെ ആക്രമണാത്മകമാണ്, ഇത് ആസ്തി വിപണിയിലെ വില്‍പ്പനയ്ക്കും ഡോളര്‍ കുറയുന്നതിനും കാരണമാകും,’എന്നാണ് സ്വതന്ത്ര ലോഹ വ്യാപാരിയായ തായ് വോങ് പറഞ്ഞത്.
ഹ്രസ്യകാല നിക്ഷേപമെന്ന നിലയിലും സ്വര്‍ണ്ണത്തിന്റെ സാധ്യതകള്‍ ഇപ്പോള്‍ മികച്ചതാണെന്നും ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങളും കൂടാതെ പല കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ കഴിയുന്നതായിരിക്കാമെന്ന ബോധ്യവും ഹ്രസ്വകാലത്തേക്ക് വിപണികളെ വളരെയധികം അസ്ഥിരമാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അമേരിക്കയിലേക്കുള്ള എല്ലാ ഇറക്കുമതികള്‍ക്കും 10% അടിസ്ഥാന താരിഫ് ഏര്‍പ്പെടുത്തുമെന്നും രാജ്യത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ചിലതിന് ഉയര്‍ന്ന തീരുവ ചുമത്തുമെന്നും വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ട്രംപ് ആരംഭിച്ച വ്യാപാര യുദ്ധത്തിന് ആക്കം കൂട്ടുമെന്നും ഇന്നലത്തെ പ്രസിഡന്റിന്റെ പ്രഖ്യാപനത്തോടെ വ്യക്തമാണ്.
യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ തീരുവകള്‍ക്കുള്ള പ്രതികരണമായി ചൈനയ്ക്ക് 34% ഉം യൂറോപ്യന്‍ യൂണിയന് 20% ഉം ഉള്‍പ്പെടെ പരസ്പര താരിഫുകള്‍ പട്ടികപ്പെടുത്തിയ ഒരു പോസ്റ്ററും ട്രംപ് പ്രദര്‍ശിപ്പിച്ചു. രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തിന്റെ സമയത്ത് പലപ്പോഴും മൂല്യത്തിന്റെ സുരക്ഷിത സംഭരണിയായി ഉപയോഗിക്കുന്ന സ്വര്‍ണ്ണം, 2025 ല്‍ ഇതുവരെ 500 ഡോളറിലധികം വര്‍ധികം വില വര്‍ധിച്ചതാണ്. ചൊവ്വാഴ്ച 3,148.88 ഡോളര്‍ എന്ന റെക്കോര്‍ഡ് ഉയത്തിലുമെത്തി.