ചെന്നൈ സൂപ്പർ കിങ്‌സ്- ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ്. 5 തവണ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയ ടീം, നിരവധി തവണ ഫൈനലിൽ എത്തിയവർ, നിരവധി പ്ലേ ഓഫ് പ്രവേശനം, അങ്ങനെ ലീഗ് ചരിത്രം കണ്ട ഏറ്റവും മികച്ച ടീം ഈ കളത്തിൽ എല്ലാം ജയിച്ചുകയറാണ് കാരണം അവരുടെ ടീം മൊത്തത്തിൽ ഉള്ള കൂട്ടായ പ്രവർത്തനം ആയിരുന്നു. എന്നാൽ ഈ സീസണിൽ കാര്യങ്ങൾ അവരുടെ കൈയിൽ നിന്ന് പോകുകയാണ്.
ഒരു ടീം എന്ന നിലയിൽ ഒന്നും ചെയ്യാനാകാതെ, ആർക്കും ജയിക്കണം എന്ന വാശി ഇല്ലാതെ, താരങ്ങൾ എല്ലാം മോശം ഫോമിൽ കളിക്കുന്ന ചെന്നൈ ഇപ്പോൾ മോശം അവസ്ഥയിലാണ്. മുംബൈക്ക് എതിരായ ആദ്യ മത്സരത്തിൽ ജയിച്ചെങ്കിലും പിന്നെ ഉള്ള മത്സരങ്ങൾ ടീം പരാജയപ്പെട്ടിരുന്നു. ഇന്ന് നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 25 റൺസിനാണ് ടീം പരാജയം ഏറ്റുവാങ്ങിയത്.
ഓപ്പണിങില്‍ ഇറങ്ങിയ കെഎല്‍ രാഹുലിന്റെ അര്‍ധസെഞ്ച്വറി മികവിലാണ് ഡല്‍ഹിയുടെ മുന്നേറ്റം. 51 പന്തുകളില്‍ ആറ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 77 റണ്‍സെടുത്താണ് ഐപിഎലില്‍ കെഎല്‍ തന്റെ ഫോം വീണ്ടെടുത്തത്. അഭിഷേക് പോറല്‍(33), അക്‌സര്‍ പട്ടേല്‍(21), സമീര്‍ റിസ്വി(20), ട്രിസ്റ്റന്‍ സ്റ്റബ്‌സ്(24) എന്നിവരും തിളങ്ങിയ മത്സരത്തില്‍ ഡല്‍ഹി 20 ഓവറില്‍ അഞ്ചിന് 183 റണ്‍സെടുത്തു.
മറുപടി ബാറ്റിംഗിൽ ചെന്നൈക്ക് വേണ്ടി വിജയ് ശങ്കർ 54 പന്തിൽ 69 റൺസ് നേടി. കൂടാതെ എം എസ് ധോണി 26 പന്തിൽ 30 റൺസും നേടി. എന്നാൽ ചെന്നൈയുടെ ബാറ്റിംഗിൽ ഒരുപാട് ഡോട്ട് ബോളുകൾ പിറന്നിരുന്നു. ബിസിസിഐയുടെ പുതിയ പദ്ധതി പ്രകാരം ഓരോ ഡോട്ട് ബോളിനും 500 മരങ്ങൾ നടും എന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്നത്തെ ചെന്നൈയുടെ ബാറ്റിംഗിൽ അവർ ഒരുപാട് കാടുകൾ നടും എന്നാണ് ആരാധകരുടെ കളിയാക്കൽ.