ഇന്‍ഡോ ട്രാന്‍സ്വേള്‍ഡ് ചേമ്പര്‍ ഓഫ് കോമേഴ്സ് രണ്ടു ദിവസമായി കൊച്ചി ഗ്രാന്റ് ഹയാത് ഹോട്ടലില്‍ സംഘടിപ്പിച്ച ഐടിസിസി ബിസിനസ് കോണ്‍ക്ലേവ് തിങ്ക് വൈസ് ഗോ ഗ്ലോബല്‍ എന്ന ആശയത്തെ ആസ്പദമാക്കി നടത്തുകയുണ്ടായി . ഇന്ത്യക്കു അകത്തും പുറത്തും ഉള്ള നിരവധി ബിസിനസുകാര്‍ പങ്കെടുത്തു.
ചടങ്ങ് മോഹന്‍ജി ഫൌണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ മോഹന്‍ജി ഉദ്ഘാടനം നിര്‍വഹിച്ചു . ഇന്ത്യയുടെ കോണ്‍ഫിഡന്‍സ് ഗുരു ടൈഗര്‍ സന്തോഷ് നായര്‍ രണ്ടു ദിവസത്തെ പരിശീലനത്തിന് നേതൃത്വം നല്‍കി . ഈ പ്രോഗ്രാമിനോട് അനുബന്ധിച് മോഹന്‍ജി സന്തോഷ് നായര്‍ ,ടെന്നി തോമസ് വട്ടക്കുന്നേല്‍ , ഷീലാ സുധാകരന്‍ ,സനില്‍ എബ്രഹാം എന്നിവര്‍ നേരിട്ടും DR. രാധാകൃഷ്ണപിള്ള ,അജു ജേക്കബ് എന്നിവര്‍ ഓണ്‍ലൈന്‍ ആയും പങ്കെടുത്തു.
ബിസിനസുകളുടെ ഭാവിയെ കുറിച്ച് ഒരു പാനല്‍ ഡിസ്‌കഷന്‍ നടത്തുകയുണ്ടായി അതിനു ശേഷം നടന്ന ഗ്രൂപ്പ് ഡിസ്‌കഷനുകളില്‍ അനവധി പുതിയ ബിസിനസ് ആശയങ്ങള്‍ ഉടലെടുത്തു . ഇതിനോട് അനുബന്ധിച് നടന്ന ഐ ടി സി സി ബിസിനെസ്സ് എക്‌സല്ലന്‌സ് 2023 അവാര്‍ഡുകള്‍ തദവസരത്തില്‍ വിതരണം ചെയ്തു
Read more
അവാര്‍ഡ് ജേതാക്കള്‍ dr.DV. സംസുദീന്‍ ,സലിം ഇമേജ് മൊബൈല്‍സ് ,ഇളവരശി പി ജയകാന്ത്,ടി ആര്‍ ഷംസുദ്ധീന്‍ ,ഷഹദ് എ കരിം ,ഐടിസിസി ചെയര്‍മാന്‍. അബ്ദുല്‍ കരിം മറ്റു ഡയറക്ടര്‍മാരായ അബ്ദുല്‍ ജബ്ബാര്‍ ,അശോക് കുമാര്‍ ,കെ വി കൃഷ്ണകുമാര്‍ ,പ്രണവ് കെ ,നിസാര്‍ ഇബ്രാഹിം ,അമല്‍ രാജ്,സുരേഷ് കെ ,ഷൈജു കാരയില്‍ ,നഈം ഇക്ബാല്‍ ,അജ്മല്‍ പരോര എന്നിവര്‍ സന്നിഹിതരായിരുന്നു.