കേരള അഡ്വൈസിംഗ് ഏജന്‍സീസ് അസോസിയേഷന്‍ എറണാകുളം ആലപ്പുഴ സോണിന്റെ നേതൃത്വത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു

കേരള അഡ്വൈസിംഗ് ഏജന്‍സീസ് അസോസിയേഷന്‍ എറണാകുളം ആലപ്പുഴ സോണിന്റെ നേതൃത്വത്തില്‍ കുടുംബ സംഗമവും വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ ആദരിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് കെ.വി. കൃഷ്ണകുമാര്‍ അധ്യക്ഷനായിരുന്നു.

Read more

സംസ്ഥാന പ്രസിഡണ്ട് രാജൂ മേനോന്‍, സോണ്‍ സെക്രട്ടറി പ്രജീഷ് ഒ.പി., ട്രഷറര്‍ ബിനോ പോള്‍, സംസ്ഥാന ഭാരവാഹികളായ ജോണ്‍സ് വളപ്പില, സന്ദീപ് നായര്‍, എ.റ്റി. രാജീവ്, ഷൈന്‍ പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും മത്സരങ്ങളും നടന്നു.