സ്വർണ വില ഇന്ന് 65 രൂപ ഗ്രാമിന് കൂടി 8425 രൂപയും, പവന് 520 രൂപ വർധിച്ചു 67400 രൂപയുമായി. അന്താരാഷ്ട്ര സ്വർണവില 3017 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 85.47 ലും ആണ്. ഇന്ത്യൻ സ്വർണാഭരണ വിപണിയിൽ 24 കാരറ്റ് സ്വർണത്തിന് 90 ലക്ഷം രൂപ ചരിത്രത്തിൽ ആദ്യമായി കടന്നിട്ടുണ്ട്.
ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 73000 രൂപയ്ക്ക് മുകളിൽ നൽകണം. സ്വർണ വിലവർധനവ് ഇന്ത്യയിലെ ജനങ്ങളുടെ കൈവശമുള്ള സ്വർണത്തിന്റെ മൂല്യവും വർധിക്കുകയാണ്.
Read more
25000 മുതൽ 30000 ടൺ വരെ സ്വർണമാണ് ജനങ്ങളുടെ കൈവശമുള്ളത്. അന്താരാഷ്ട്ര സ്വർണ വില 3200 ഡോളറിലേക്കുള്ള കുതിപ്പ് തുടരുകയാണെന്ന സൂചനകളാണ് വരുന്നത്.