രാജ്യത്ത്‌സ്വര്‍ണ വിലയില്‍ റിക്കാര്‍ഡ് ഇടിവ്. പവന് 1,520 രൂപയും ഗ്രാമിന് 190 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,560 രൂപയിലും ഗ്രാമിന് 6,570 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന വന്‍തോതിലുള്ള സ്വര്‍ണക്കട്ടി ശേഖരം വാങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് വില കുറയുന്നതിന് ഇടയാക്കുന്നുണ്ട്.
ചൈനീസ് സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ 18 മാസമായി സ്വര്‍ണശേഖരം വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ഇന്നു പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ സ്വര്‍ണവില 3.5% കുറയുകയാണ് ഉണ്ടായത്.
വെള്ളിയാഴ്ച പവന്‍ വില 240 രൂപയും ഗ്രാമിന് 30 രൂപയും വര്‍ധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വന്‍ ഇടിവ് രേഖപ്പെടുത്തിയത്. ഒരുദിവസത്തെ ഏറ്റവും വലിയ ഇടിവാണ് സ്വര്‍ണവിലയില്‍ ഇന്നുണ്ടായത്.
Read more
മേയ് 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞദിവസമാണ് തിരിച്ചുകയറിയത്. ആഗോളവിപണിയില്‍ സ്വര്‍ണവില ഇനിയും കുറയുമെന്ന് പുറത്തുവരുന്ന സൂചന.