സി.ബി.എസ്.ഇ 10, 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കി

ജൂലൈ ഒന്നിന് നടത്താനിരുന്നു സിബിഎസ്ഇ 10, 12ാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി സുപ്രീംകോടതി. കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ നടത്തിയ ഹര്‍ജിയെ തുടര്‍ന്നാണ് സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി വെച്ചിരിക്കുന്നത്. പ്രാക്റ്റിക്കല്‍ പരീക്ഷയുടെ മാര്‍ക്കുകളും ഇന്റേണല്‍ മാര്‍ക്കുകളും വിലയിരുത്തി ജൂലൈയില്‍ തന്നെ സിബിഎസ്ഇ ഫലം പ്രഖ്യാപിക്കും.

കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് ജൂലൈ ഒന്നു മുതല്‍ 15 വരെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജിയാണ് ഇന്ന് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ച് പരിഗണിച്ചത്.

Read more

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷകളുടെ തീരുമാനവും ഇന്നുണ്ടാകാനാണ് സാധ്യത. ജെഇഇ, നീറ്റ് പ്രവേശന പരീക്ഷകളിലും നേരിയ മാറ്റമുണ്ടായേക്കും