ഡല്‍ഹി സര്‍വകലാശാലയില്‍ ബിരുദ പ്രവേശനത്തിനായുള്ള രണ്ടാമത്തെ വെബിനാര്‍ നാളെ നടത്തും. രാവിലെ 11 മുതല്‍ 12 വരെയാണ് വെബിനാര്‍ നടക്കുക. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യും.
ഇത്തവണ വെബിനാര്‍ വിവിധ വിഭാഗങ്ങള്‍ക്ക് കീഴിലുള്ള റിസര്‍വേഷന്‍ പ്രശ്‌നം കൈകാര്യം ചെയ്യും. വിജ്ഞാപന പ്രകാരം, തത്സമയ വെബിനാര്‍ രജിസ്‌ട്രേഷന്‍ സൗജന്യമാണ്. സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ ഫെയ്‌സ്ബുക്ക് പേജിലോ രജിസ്റ്റര്‍ ചെയ്യാം.
ജൂണ്‍ 20ന് ആണ് ഡല്‍ഹി സര്‍വകലാശാലയില്‍ വിവിധ യുജി, പിജി, എംഫില്‍, പിഎച്ച്ഡി കോഴ്‌സുകളിലേക്ക് പ്രവേശത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. കോവിഡ് സാഹചര്യത്തില്‍ പ്രവേശന പ്രക്രിയ കോണ്ടാക്ട്‌ലെസ് പൂര്‍ണമായും ഓണ്‍ലൈന്‍ ആയിരിക്കുമെന്ന് സര്‍വകലാശാല ഡീന്‍ ശോഭ ബഗായ് അറിയിച്ചിരുന്നു.
Read more
57,312ല്‍ അധികം അപേക്ഷകര്‍ ഇത്തവണ സര്‍വകലാശാലയില്‍ യുജി കോഴ്‌സുകളിലേക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 18,837 പേര്‍ പിജി കോഴ്‌സുകളിലേക്കും 2071 പേര്‍ പിഎച്ച്ഡിയ്ക്കായും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.