ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 234 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്ക്

ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറി പരീക്ഷയിൽ 85.13 ശതമാനം ആണ് വിജയം. 319782 പേർ വിജയിച്ചു. കഴിഞ്ഞ വര്‍ഷം 84.33 ആയിരുന്നു വിജയശതമാനം. ഏറ്റവും വിജയശതമാനം കൂടിയ ജില്ല എറണാകുളമാണ്. 89.02 ആണ് വിജയശതമാനം. ഏറ്റവും കുറവ് കാസര്‍ഗോഡാണ്. 78.68 ശതമാനം.

114 സ്കൂളുകള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി. കഴിഞ്ഞ വർഷം ഇത് 79 ആയിരുന്നു. 18,510 പേര്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി. മലപ്പുറമാണ് ഏറ്റവും കൂടുതതല്‍ എ പ്ലസ് ഉള്ള ജില്ല. 234 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ മാര്‍ക്ക് (1200) ലഭിച്ചത്. സർക്കാർ സ്കൂളുകളുടെ വിജയശതമാനം 82.19 %മാണ്. 375655 പേരാണ് ഈ വര്‍ഷം പരീക്ഷയെഴുതിയത്. 319782 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.

വിഎച്ച്എസ്ഇയില്‍ 76.06 ശതമാനം വിജയം. ഇത്തവണത്തെ സയൻസ് വിഭാഗം വിജയശതമാനം 88.62 ആണ്. ഹ്യുമാനിറ്റീസ് വിഭാഗം 77.76 ഉം കൊമേഴ്‌സ് വിഭാഗം 84.52 ഉം ശതമാനം വിജയം സ്വന്തമാക്കി. കലാമണ്ഡലത്തിലെ വിജയശതമാനം 98.75.

Read more

ഫലമറിയാൻ: www.keralaresults.nic.in,​ www.dhsekerala.gov.in. www.prd.kerala.gov.in,​ www.results.kite.kerala.gov.in,​ www.kerala.gov.in.