വെളുത്തുള്ളിയ്ക്കുണ്ട് ഈ രോഗങ്ങളെ തടയാനുള്ള അപൂര്‍വശക്തി

എല്ലാ വീടുകളിലും സുലഭമായി കാണുന്ന ഒന്നാണല്ലോ വെളുത്തുള്ളി. ആഹാര പദാര്‍ത്ഥങ്ങള്‍ക്ക് രുചി കൂട്ടാന്‍ ഉപയോഗിക്കുന്ന വെളുത്തുള്ളി ആരോഗ്യദായകമാണ് എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ അത് ഏതൊക്കെ രോഗങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുന്നു എന്ന കാര്യം പലര്‍ക്കും അറിവുണ്ടാകില്ല. ആന്റി ബാക്ടീരിയല്‍, ആന്റിസെപ്റ്റിക് എന്നി സ്വഭാവഗുണങ്ങളുള്ള വെളുത്തുള്ളിക്ക് രോഗശാന്തി നല്‍കാനുള്ള ഔഷധഗുണവുമുണ്ട്.

അല്ലിസിന്‍ എന്ന സംയുക്തമാണ് വെളുത്തുള്ളിക്ക് ഔഷധ ഗുണങ്ങള്‍ നല്‍കുന്നത്. ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളാല്‍ സമ്പന്നമാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, നിയാസിന്‍, തയാമിന്‍ എന്നിവയും വെളുത്തുള്ളിയില്‍ ധാരാളമായി കാണപ്പെടുന്നുണ്ട്. നമ്മള്‍ ദിവസേന കഴിക്കുന്ന വെളുത്തുള്ളിയിലൂടെ ശരീരത്തിനാവശ്യമായ ഔഷധഗുണങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ചില രോഗങ്ങള്‍ക്ക് ഒരു പ്രതിരോധ കവചമായും വെളുത്തുള്ളി പ്രവർത്തിക്കുന്നു.

5 Amazing Ways How Garlic Improves Your Heart Health - Tata 1mg Capsules

ഹൃദയാരോഗ്യം മുതല്‍ പനിയും ജലദോഷവും ചുമയും മാറ്റി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും വെളുത്തുള്ളിക്ക് കഴിവുണ്ട്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മറവിരോഗത്തിന്റെ സാദ്ധ്യത കുറക്കാനും വരെ ഉത്തമമാണ് വെളുത്തുള്ളി വെള്ളം കുടിക്കുന്നത്.വെളുത്തുള്ളി പതിവായി തേന്‍ ചേര്‍ത്തു കഴിക്കുന്നത് പനിയും ജലദോഷവും അടക്കമുള്ള വൈറസ് രോഗങ്ങളെ തടയും. ദിവസവും വെളുത്തുള്ളി പച്ചയ്ക്കു കഴിക്കുന്നത് അണുബാധ വേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കും.അങ്ങനെ പല രോഗങ്ങള്‍ക്കും വെളുത്തുള്ളി ഔഷധമാണ്.

Easy Pickled Garlic | for refrigerating or canning

കൊളസ്‌ട്രോള്‍ കുറയ്ക്കും

കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള കഴിവ് വെളുത്തുള്ളിക്കുണ്ട്. എല്‍.ഡി.എല്‍ അഥവാ ചീത്തകൊളസ്ട്രോളിനെ കുറയ്ക്കുക വഴി ഹൃദ്രോഗവും പക്ഷാഘാതവും വരാതെ കാക്കുന്നു. ക്ഷീണമകറ്റാനും കായികക്ഷമത കൂട്ടാനും വെളുത്തുള്ളിക്കു കഴിവുണ്ടെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇവയിലെ നിരോക്സീകാരികള്‍ കോശങ്ങളുടെ പ്രായമാകലിനെ വൈകിപ്പിച്ച് ഓജസ് നല്‍കുന്നു.

തടിയും കൊഴുപ്പും വയറുമെല്ലാം കുറയ്ക്കാന്‍

തടിയും കൊഴുപ്പും വയറുമെല്ലാം കുറയ്ക്കാന്‍ രാവിലെ രണ്ടല്ലി വെളുത്തുളളി ചവച്ചു തിന്ന് ശേഷം ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിയ്ക്കുന്നതു ഗുണം ചെയ്യും. ഇവ രണ്ടും ശരീരത്തിന്റെ അപചയ പ്രക്രിയ വര്‍ദ്ധിപ്പിയ്ക്കുന്നു. വെളുത്തുള്ളി ചൂടു വര്‍ദ്ധിപ്പിച്ച് കൊഴുപ്പു കളയുന്നു. നാരങ്ങ ശരീരത്തിലെ ടോക്സിനുകള്‍ പെട്ടെന്നു തന്നെ നീക്കം ചെയ്യാനും ഏറെ നല്ലതാണ്. ഇത് അടുപ്പിച്ച് അല്‍പകാലം ചെയ്യുന്നത് തടിയും വയറും കുറയ്ക്കാന്‍ സഹായിക്കും.

Garlic: Proven health benefits and uses

ഹൃദ്രോഗത്തെ തടയും

വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിന്‍ എന്ന സംയുക്തം ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വെളുത്തുള്ളി പതിവായി കഴിക്കുന്നത് രക്തം കട്ടപിടിക്കുന്നത് കുറയ്ക്കുകയും ത്രോംബോളിസം തടയാന്‍ സഹായിക്കുകയും ചെയ്യുന്നു. രക്തസമ്മര്‍ദ്ദത്തിന്റെ പ്രശ്‌നം നേരിടുന്നവര്‍ ആണെങ്കില്‍ വെളുത്തുള്ളി പതിവായി കഴിക്കുന്നത് ഗുണം ചെയ്യും. അതിനാല്‍ ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ള രോഗികള്‍ക്ക് കഴിക്കാന്‍ നല്ലതാണിത്.

സ്വാഭാവിക രോഗപ്രതിരോധശേഷി

ശരീരത്തിന് സ്വാഭാവിക രോഗപ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ് വെളുത്തുള്ളി നാരങ്ങ മിശ്രിതം. ഇതുകൊണ്ട് അലര്‍ജി, തുമ്മല്‍ തുടങ്ങി പല രോഗങ്ങളും തടഞ്ഞു നിര്‍ത്താന്‍ സഹായിക്കും. വെളുത്തുള്ളിയും നാരങ്ങയും ശരീരത്തിന് സ്വാഭാവിക പ്രതിരോധ ശേഷി നല്‍കുന്നു. ഇവയിലെ ആന്റിഓക്സിഡന്റുകളാണ് പ്രധാനമായും ഈ പ്രയോജനം നല്‍കുന്നത്.രാവിലെ രണ്ടല്ലി വെളുത്തുള്ളി കടിച്ചു തിന്ന് മീതേ ഒരു ഗ്ലാസ് ഇളംചൂടുള്ള നാരങ്ങാവെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

What Is a Clove of Garlic? | Cooking School | Food Network

ട്യൂമറുകള്‍

ട്യൂമറുകള്‍ ശരീരത്തില്‍ വളരുന്നതു തടയാനുളള പ്രധാനപ്പെട്ട വഴിയാണ് വെളുത്തുള്ളി. വെളുത്തുള്ളി ചതച്ചിട്ട ചെറുചൂടുള്ള നാരങ്ങാവെള്ളം ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ ചെറുത്തു നില്‍ക്കും. വെളുത്തുള്ളിയിലെ അലിസിന്‍ ഇതിനു പറ്റിയ നല്ലൊരു ചേരുവയാണ്.വെളുത്തുള്ളി ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയും. നാരങ്ങ ശരീരത്തിലെ ടോക്സിനുകള്‍ നീക്കം ചെയ്യും. ഇവ രണ്ടും ചേരുമ്പോള്‍ ഇരട്ടി ഗുണം ലഭിയ്ക്കും