വരൻ ഇല്ലാതിരുന്നിട്ടും വിവാഹദിനം ഗംഭീരമായി ആഘോഷിച്ചിച്ച് യുവതി. ഇപ്പോഴിതാ ആഗ്രഹിച്ചുറപ്പിച്ച വിവാഹം നടക്കേണ്ട ദിവസം വരൻ മുങ്ങിയിട്ടും തളർന്നു പോകാതെ പാർട്ടി ആഘോമാക്കുന്ന യുവതിയുടെ ചിത്രങ്ങളും കുറിപ്പുമാണ് സോഷ്യൽ മീഡിയയിൽ വെെറലായി മാറുന്നത്. വരൻ ഇല്ലാതിരുന്നിട്ടും വിവാഹദിനം ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് വെയ്ൽസ് സ്വദേശിയായ കെയ്‌ലി സ്റ്റഡ് എന്ന യുവതി.
ലക്ഷങ്ങൾ മുടക്കി ഒരുക്കിയ വിവാഹ പാർട്ടിക്കായി ഒരുക്കിയ നഷ്ടമാകുമെന്ന് മനസിലാക്കിയ കെയ്‌ലി ആ ദിവസം ആഘോഷിക്കാനായി തീരുമാനിക്കുകയായിരുന്നു. നാല് വർഷത്തെ പ്രണയത്തിന് ശേഷമാണ് കെല്ലം നോർട്ടൺ എന്ന യുവാവുമായി യുവതിയുടെ വിവാഹമുറപ്പിച്ചത്
വിവാഹത്തിൻ്റെ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയ ശേഷമാണ് കെല്ലം മുങ്ങിയത്. കെല്ലത്തെ കാണാതായ വിവരം മേക്കപ്പ്മാൻ പറഞ്ഞാണ് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അറിഞ്ഞത്. എന്നാൽ കൃത്യസമയത്ത് കെല്ലം മടങ്ങിവരുമെന്ന ഉറച്ചവിശ്വാസത്തിലായിരുന്നു കെയ്‌ലി.
വിവാഹത്തിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടുപോയി. വധുവായി അണിഞ്ഞൊരുങ്ങിയ ശേഷവും കെല്ലം എത്തിയില്ല. ഇതോടെ കെല്ലത്തിന്റെ അച്ഛനെ വിളിച്ച് കെയ്‌ലി സംസാരിച്ചു. ഇതോടെ കാര്യങ്ങൾ കൈവിട്ടുപോയെന്ന് കെയ്‌ലി തിരിച്ചറിഞ്ഞു. ഈ വിവരം മാതാപിതാക്കളേയും വീഡിയോഗ്രാഫറേയും അറിയിച്ചു. എല്ലാവരും സങ്കടത്തിലായി.
ആ സമയത്ത് വീഡിയോഗ്രാഫറാണ് ഇത്രയും പണം മുടക്കി ഒരുക്കിയ പാർട്ടി മുടക്കാതെ ഈ ദിവസം ആഘോഷമാക്കിക്കൂടേ എന്നു ചോദിച്ചത്. സഹോദരിയും ഇതേ അഭിപ്രായം പങ്കുവെച്ചതോടെ രണ്ടാമതൊന്ന് ആലോചിക്കാതെ തനിച്ച് തന്റെ വിവാഹം ആഘോഷിക്കാൻ കെയ്‌ലി തീരുമാനിക്കുകയായിരുന്നു.
വരനുമൊത്ത് നടത്തേണ്ടിയിരുന്ന ചടങ്ങിൽ അൽപം മാറ്റം വരുത്തി. മിസ്റ്റർ ആന്റ് മിസിസ്സ് എന്നെഴുതിയ ഫോട്ടോ ബൂത്തിലെ പേരുകൾ മാറ്റി കെയ്‌ലിയുടെ പാർട്ടി എന്നാക്കിയ ശേഷമായിരുന്നു ഫോട്ടോഷൂട്ട്. നൃത്തവും പാട്ടുമായി ആഘോഷമാക്കിയ ദിവസത്തിനുശേഷം തനിക്കൊപ്പം ഈ ദിവസം പങ്കിട്ട എല്ലാവർക്കും കെയ്‌ലി നന്ദി അറിയിച്ചു.
Read more
ടർക്കിയിലേക്ക് ഇരുവരും ഹണിമൂണും ബുക്ക് ചെയ്തിരുന്നു. അതു റദ്ദാക്കിയ കെയ്‌ലി മറ്റൊരിടത്തേക്ക് താമസം മാറ്റി ജീവിതം സ്വയം ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ്. കെല്ലവുമായി തർക്കത്തിനോ വഴക്കിനോ താനില്ലെന്നും കെയ്‌ലി വ്യക്തമാക്കുന്നു.