കാണുമ്പോൾ അത്ഭുതം തോന്നുന്ന പലതരം വീഡിയോകളാണ് ദിവസവും സോഷ്യൽ മീഡിയകളിലൂടെ നമ്മൾ കാണാറുള്ളത്. അതിൽ മനുഷ്യരുടെയും മൃഗങ്ങളുടെയും പക്ഷികളുടെയും ഒക്കെ വിഡിയോകൾ നമ്മെ അമ്പരപ്പിക്കാറുമുണ്ട്. മനുഷ്യർ ചെയ്യുന്ന ബാക്ക് ഫ്ലിപ്പുകളെ വെല്ലുന്ന തരത്തിൽ അനായാസം ബാക് ഫ്ളിപ്സ് ചെയ്യുന്ന ഒരു പ്രാവിന്റെ വീഡിയോ ആണ് കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങൾ കയ്യടക്കിയിരിക്കുന്നത്. പൊതുവെ മൃഗങ്ങളുടെയും പക്ഷികളുടെയും വീഡിയോകൾക്ക് കാഴ്ചക്കാർ ഏറെയാണ് എന്നതുകൊണ്ട് തന്നെ ഈ വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആളുകൾ.
വെള്ളയും നീലയും കലർന്ന ചിറകുകൾ വിടർത്തി ഒരു പ്രാവ് ബാക്ക്‌ഫ്‌ളിപ്‌സ് ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്. സാധാരണ നല്ല മെയ്വഴക്കം ഉള്ളവർ ചെയ്യുന്നതാണ് ബാക്ക് ഫ്‌ളിപ്‌സ് അഥവാ കരണം മറിയൽ. എന്നാൽ ഒരു ബുദ്ധിമുട്ടും കൂടാതെ അനായാസേന നിരവധി തവണയാണ് പ്രാവ് ബാക്ക് ഫ്ലിപ്പുകൾ ചെയ്യുന്നത്. ‘ബ്യൂട്ടൻ ഗെബീഡിയൻ’ എന്ന ട്വിറ്റര് പേജ് ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു ഭാഗത്തായി മറ്റ് പ്രാവുകളെയും കാണാൻ സാധിക്കും. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന മറ്റ് പ്രാവുകളുടെ മുൻപിൽ വച്ചാണ് കൂട്ടത്തിലുള്ള ഈ പ്രാവ് അഭ്യാസം നടത്തുന്നത്. പറന്നുകൊണ്ട് പിറകിലേക്ക് മറിഞ്ഞ് മൂന്ന് തവണ ബാക്ക് ഫ്ളിപ് ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്.
ഏഴ് സെക്കന്റുള്ള വീഡിയോയ്ക്ക് 1.8 മില്യൺ വ്യൂസ് ആണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. ഒരു ലക്ഷത്തിലധികം പേർ വീഡിയോ ലൈക്ക് ചെയ്യുകയും നിരവധി പേർ കമന്റുകൾ രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്തൊരു ഷോ ഓഫ് ആണ്, പ്രാവിന്റെ രീതിയിലുള്ള മൂൺ വാക്ക്,കഴിവുള്ള പ്രാവ് എന്നൊക്കെയുള്ള കമന്റുകളാണ് വീഡിയോയുടെ കീഴിൽ കാഴ്ചക്കാർ പങ്കുവച്ചിരിക്കുന്നത്. മനോഹരമായ വീഡിയോയെന്നും തികഞ്ഞ അഭ്യാസി എന്നൊക്കെയും ആളുകൾ അഭിപ്രായം പറയുന്നുണ്ട്. ഒരു പ്രാവിനെകൊണ്ട് ഇതെങ്ങനെ സാധിക്കുന്നു എന്ന സംശയമായിരുന്നു മിക്ക ആളുകളും പങ്കുവെച്ചത്. ചിലർ റോളർ എന്ന ഇനത്തിലുള്ള പ്രാവുകളാണ് ഇവയെന്നും പറയുന്നുണ്ട്. റോളർ, ടംബ്ലർ എന്നീ ഇനത്തിലുള്ള പ്രാവിന് കരണം മറിയാൻ കഴിവുണ്ടെന്നാണ് യൂനിവേഴ്‌സിറ്റീസ് ഫെഡറേഷൻ ഓഫ് അനിമൽ വെൽഫെയറിലെ പഠനങ്ങൾ പറയുന്നത്.
Read more
ഒരു പ്രാവ് ഒരു ബാക്ക്ഫ്ലിപ്പ് നടത്തുന്നത്തിന് പിന്നിലെ ശാസ്ത്രം എന്തായിരിക്കാം എന്ന ചോദ്യത്തിന് പറക്കുന്നതിനു പകരം പ്രാവുകൾ ചില സമയത്ത് പറക്കാൻ കഴിയാതെ വരുമ്പോൾ തളർന്നു പോകുന്നതുവരെ ഇത്തരത്തിൽ മറിയാറുണ്ട് എന്നാണ് യൂണിവേഴ്‌സിറ്റീസ് ഫെഡറേഷൻ ഫോർ അനിമൽ വെൽഫെയർ പറയുന്നത്. ആ സമയത്ത് അവ പറക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ആരുടെ പക്ഷിയാണ് ഏറ്റവും കൂടുതൽ നിലം ഇത്തരത്തിൽ ചുറ്റി പറക്കുക എന്നറിയാനും പ്രാവിന്റെ ഉടമകൾ തമ്മിലുള്ള മത്സരങ്ങളിൽ ഈ വിചിത്രമായ വഴികൾ ഉപയോഗിക്കാറുണ്ട്.