'ഫൊർഗോട്ടൺ വിക്‌ടിംസ് --മേക്കിംഗ് ക്രിമിനൽ ലോ കമ്പാഷനറ്റ്'; ലിസമ്മ അഗസ്റ്റിൻ എഴുതിയ പുസ്‌തകം മന്ത്രി പി.രാജീവ് പ്രകാശനം ചെയ്തു

കേരള നിയമ പരിഷ്കരണ കമ്മീഷൻ അംഗം ലിസമ്മ അഗസ്റ്റിൻ എഴുതിയ ‘Forgotten Victims–Making Criminal Law Compassionate’ എന്ന പുസ്‌തകം നിയമ വകുപ്പ് മന്ത്രി പി.രാജീവ് പ്രകാശനം ചെയ്തു. കേരള ബാർ കൗൺസിൽ ചെയർമാൻ ജോസഫ് ജോണിന് കൊച്ചിയിൽ നടന്ന ചടങ്ങിൽ മന്ത്രി പുസ്‌തകം കൈമാറി. അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്, ഡോ. സെബാസ്റ്റ്യൻ പോൾ എന്നിവർ പങ്കെടുത്തു.

Read more

1985ൽ ജുഡീഷ്യൽ സർവിസിൽ പ്രവേശിച്ച ലിസമ്മ അഗസ്റ്റിൻ മജിസ്‌ട്രേറ്റ്, സബ് ജഡ്ജ് , ജില്ലാ ജഡ്ജി, ലോ ഡിപ്പാർട്മെന്റ് ജോയിന്റ് സെക്രട്ടറി എന്നീ ചുമതലകൾ നിർവഹിച്ചിട്ടുണ്ട് കമ്പനി ലോ ബോർഡ് ചെന്നൈയിൽ മെമ്പറായും സേവനം അനുഷ്ഠിച്ചു. കുറ്റകൃത്യങ്ങളിലും അപകടങ്ങളിലും ഇരകളാകുന്നവരുടെ അവകാശങ്ങളാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്.