Video: "ഒരു വെടിക്ക് രണ്ട് പക്ഷി"; പ്രാണൻ വെടിയും മുമ്പ് വേട്ടക്കാരന് പക്ഷിയുടെ പ്രതികാരം

വേട്ടക്കാരൻ പക്ഷിയെ വെടിവയ്ക്കുകയും അത് തനിക്ക് തന്നെ വിനയാകുകയും ചെയ്യുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഹ്രസ്വമായ വീഡിയോ ക്ലിപ്പിൽ, തോക്കുധാരി പക്ഷിയെ വെടിവയ്ക്കുന്നത് കാണാം. വേട്ടക്കാരൻ പറന്ന് പോകുന്ന പക്ഷിക്ക് നേരെ നിറയുതിർക്കുകയും വെടി കൊണ്ട പക്ഷി നിലത്ത് കുത്തനെ വീഴുന്നതിന് പകരം വെടിവച്ചയാളുടെ നേർക്ക്‌ കുതിച്ചു വന്ന് അയാളുടെ ജനനേന്ദ്രിയത്തിൽ ഇടിക്കുന്നതും വിഡിയോയിൽ കാണാം. ഇടി ഏറ്റ തന്റെ ഭാഗം പിടിച്ച് അയാൾ നിന്നിരുന്ന ഡെക്കിലുടനീളം ഉരുളുന്നതും വേദന കൊണ്ട് കരയുന്നതും കേൾക്കാം.

Read more

തോക്കുധാരി വേദനയിലും ലജ്ജയിലും ഇരിക്കുമ്പോൾ പശ്ചാത്തലത്തിലുള്ള ആളുകൾ ചിരിക്കുന്നതും കേൾക്കാം. അടുത്തുള്ള ഒരു കസേരയുടെ ചുവട്ടിൽ അനങ്ങാതെ കിടക്കുന്ന പക്ഷിയെയും കാണാം. വീഡിയോ എവിടെയാണ് ചിത്രീകരിച്ചതെന്ന് അറിയില്ലെങ്കിലും, അമേരിക്കയിലാണെന്നാണ് അനുമാനിക്കുന്നത്.